മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി; സ്വീകരിച്ച് സാദിഖലി തങ്ങള്‍

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് ക്ഷണമുണ്ടായിരുന്നെങ്കിലും പ്രിയങ്കാ ഗാന്ധി പങ്കെടുത്തിരുന്നില്ല

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി; സ്വീകരിച്ച് സാദിഖലി തങ്ങള്‍
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എം പി ഡല്‍ഹിയിലെ മുസ്‌ലിം ലീഗ് ആസ്ഥാനത്ത് എത്തി. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രിയങ്കാ ഗാന്ധിയെ സ്വീകരിച്ചു. അനാരോഗ്യം കാരണമാണ് ഉദ്ഘാടനച്ചടങ്ങിന് എത്താന്‍ സാധിക്കാതിരുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് ക്ഷണമുണ്ടായിരുന്നെങ്കിലും പ്രിയങ്കാ ഗാന്ധി എത്തിയിരുന്നില്ല. ഇതില്‍ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെയാണ് പ്രിയങ്കയുടെ സന്ദര്‍ശനം. അനാരോഗ്യം കാരണമാണ് ഉദ്ഘാടനച്ചടങ്ങിന് എത്താന്‍ സാധിക്കാതിരുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ആര്‍എസ്എസ് നേതാവ് ഉപരാഷ്ട്രപതിയാകുന്നതില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തോട് കാലതാമസമെടുത്താലും ജനം ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയെക്കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ല. ഒരുമയിലൂടെ പിറന്ന രാജ്യമാണ് ഇന്ത്യ. ഒറ്റക്കെട്ടായി ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടിയാണ് ഇന്ത്യയുണ്ടായത്. ഒന്നിച്ചു നില്‍ക്കും. ഒരുതരത്തിലുമുള്ള സമ്മര്‍ദ്ദം കൊണ്ടും ഭിന്നിപ്പിക്കാനാകില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.

ഉദ്ഘാടന വേളയില്‍ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ് അടക്കം ഇന്‍ഡ്യാ സഖ്യത്തിലെ നേതാക്കളുടെ സാന്നിധ്യം മുസ്‌ലിം ലീഗ് നേതൃത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും നേതാക്കളാരും തന്നെ എത്തിയിരുന്നില്ല.

വയനാട് മണ്ഡലത്തില്‍ ലീഗിന്റെ ശക്തമായ പിന്തുണയിലായിരുന്നു പ്രിയങ്ക ഗാന്ധി വിജയിച്ചത്. ഉദ്ഘാടന ചടങ്ങിലേക്ക് പ്രിയങ്ക എത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആശംസ അര്‍പ്പിച്ചുള്ള പ്രിയങ്കയുടെ സന്ദേശം മാത്രമായിരുന്നു എത്തിയത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ സി വേണുഗോപാലും എം കെ രാഘവന്‍ എം പിയുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Content Highlights: Priyanka Gandhi Visit Muslim League Delhi Headquaters

dot image
To advertise here,contact us
dot image