ബിആര്‍എസ് വിട്ട് കവിത; നീക്കം സസ്‌പെന്‍ഷന് പിന്നാലെ

ബിആര്‍എസ്സില്‍ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആഭ്യന്തര കലാപത്തിനിടെയായിരുന്നു സസ്‌പെന്‍ഷന്‍

ബിആര്‍എസ് വിട്ട് കവിത; നീക്കം സസ്‌പെന്‍ഷന് പിന്നാലെ
dot image

ഹൈദരാബാദ്: സസ്‌പെന്‍ഷന് പിന്നാലെ ബിആര്‍എസ് വിട്ട് കെ കവിത. എംഎല്‍സി സ്ഥാനവും രാജിവെച്ചു. ബിആര്‍എസിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കവിത ആരോപിച്ചു. ബിആര്‍എസ് നേതാക്കളായ ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ പങ്കുണ്ടെന്നും കവിത പറഞ്ഞു. ഇരുവരും കവിതയുടെ ബന്ധുക്കള്‍ കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്കം ലംഘനം ചൂണ്ടികാണിച്ചായിരുന്നു നടപടി. ബിആര്‍എസ്സില്‍ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആഭ്യന്തര കലാപത്തിന് ഇടെയായിരുന്നു സസ്‌പെന്‍ഷന്‍.

ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നേരത്തെയും കവിത ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കെസിആറിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ബിആര്‍എസിനെ ബിജെപിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ചു എന്നും കവിത വിമര്‍ശനം ഉന്നയിച്ചിരുന്നു.

Also Read:

പാര്‍ട്ടിക്കകത്ത് കവിതയ്ക്ക് എതിരെ വലിയ വികാരം ഉയര്‍ന്നതിന് പിന്നാലെയാണ് സസ്‌പെന്‍ഷനിലേക്ക് പാര്‍ട്ടി കടന്നത്. ദില്ലി മദ്യനയ അഴിമതിയില്‍ കെ കവിത അറസ്റ്റിലായതിന് പിന്നിലും ബിആര്‍എസിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന വിമര്‍ശനം ശക്തമാണ്. തെലങ്കാനയില്‍ അധികാരം നഷ്ടമായതിന് പിന്നാലെ ബിആര്‍എസ് കടന്ന് പോകുന്നത് സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടിയാണ്. അതിനിടയിലാണ് പാര്‍ട്ടിക്കകത്തെ ഉള്‍പ്പോര്.

Content Highlights: k Kavitha resigns from BRS

dot image
To advertise here,contact us
dot image