'എം കെ സ്റ്റാലിനെ അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നത് പേടി കൊണ്ട്'

എം കെ സ്റ്റാലിനോ മകന്‍ ഉദയനിധിയോ എത്തിയാല്‍ തടയുമെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.

'എം കെ സ്റ്റാലിനെ അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നത് പേടി കൊണ്ട്'
dot image

ചെന്നൈ: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നത് പേടി കാരണമാണെന്ന് സംസ്ഥാന ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു. അടുത്ത വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ അവരുടെ പേടിമാറ്റിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോ മകന്‍ ഉദയനിധിയോ എത്തിയാല്‍ തടയുമെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.

സ്റ്റാലിന്റെ ഒന്നിനും കൊള്ളാത്ത മകന്‍ ഉദയനിധി ഹിന്ദു വിശ്വാസം മാറാരോഗം ആണെന്ന് പറഞ്ഞ വ്യക്തിയാണ്. ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അവരാരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ല. ഇരുവരും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിശ്വാസികളോട് മാപ്പ് പറയണമെന്നും എക്‌സില്‍ കുറിച്ച പോസ്റ്റില്‍ രാജീവ് പറഞ്ഞിരുന്നു.

അയ്യപ്പ ഭക്തരെ ജയിലില്‍ അടച്ച ഇടത് സര്‍ക്കാരിന്റെ കിരാത നടപടി വിശ്വാസികള്‍ മറന്നിട്ടില്ലെന്നും ആചാരങ്ങള്‍ ലംഘിക്കുവാന്‍ ബോധപൂര്‍വ്വം കേരള സര്‍ക്കാര്‍ ശ്രമം നടത്തിയെന്നും പോസ്റ്റില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഐഎം സര്‍ക്കാര്‍ അയ്യപ്പ സംഗമം ആഘോഷിക്കുന്നത് ഒരു നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗവുമാണ്. ഈ വിഷയത്തില്‍ തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്. ഒരു ഇന്ത്യക്കാരന്റെയും വിശ്വാസത്തെ അപമാനിക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞിരുന്നു.

Content Highilights: DMK says BJP is opposing MK Stalin's participation in Ayyappa Sangam out of fear

dot image
To advertise here,contact us
dot image