രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം; വസ്തുതാ പരിശോധന പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാഹുൽ ഗാന്ധിയും കോൺ​ഗ്രസും നടത്തിയ വോട്ട് മോഷണം എന്ന അവകാശവാദം വസ്തുതാപരമായി തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

dot image

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധ മാർച്ചിനിടെ പ്രതിപക്ഷ രാഹുൽ ഗാന്ധിയും കോൺ​ഗ്രസും നടത്തിയ വോട്ട് മോഷണം എന്ന അവകാശവാദം വസ്തുതാപരമായി തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി ഉന്നയിച്ച അവകാശവാദങ്ങളിൽ വസ്തുതാ പരിശോധന നടത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ബിഹാറിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (SIR) സുതാര്യതയുണ്ടെന്ന തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന രേഖകളുടെ ഒരു പട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്ക് വെച്ചിട്ടുണ്ട്. ആർജെഡി, കോൺഗ്രസ്, സിപിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ വീഡിയോ സാക്ഷ്യപത്രങ്ങൾ ഉൾപ്പെടെ തെളിവുകളായി തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചു.

ബിഹാറിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പും ശേഷവും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങളും പങ്ക് വെച്ചിട്ടുണ്ട്. എസ്‌ഐആർ പരിശോധന നടത്തുമ്പോൾ ഫീൽഡ് തലത്തിൽ ഏറ്റവും ഉയർന്ന സുതാര്യത ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.

ശുദ്ധമായ വോട്ടർ പട്ടിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം പുറത്തിറക്കിയ ദൈനംദിന ബുള്ളറ്റിനിലേക്കുള്ള ലിങ്കും തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കിട്ടിട്ടുണ്ട്.

Content Highlights: Congress's Vote Theft Claim Factually Incorrect election commission of india

dot image
To advertise here,contact us
dot image