
ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ ഥാര്‍ മുകളിലൂടെ കയറിയിറങ്ങി ചികിത്സയിലിരുന്ന യുവതി മരിച്ചു. രേബതി റോളാണ് മരിച്ചത്. യുവതിയുടെയും രണ്ട് മക്കളുടെയും ശരീരത്തിന് മുകളിലൂടെ ഥാര്‍ കയറിയിറങ്ങുകയായിരുന്നു. മകള്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. രേബതി റോളും മകള്‍ രേഷ്മയും മകനും നടന്നു പോകുന്നതിനിടയില്‍ വെള്ള ഥാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്ക് മുകളിലേക്ക് കയറിയിറങ്ങുകയായിരുന്നു. രേഷ്മ സംഭവത്ത് സ്ഥലത്ത് നിന്ന് തന്നെ മരിച്ചു. രേബതിയെയും മകനെയും ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഖുര്‍ദയിലെ വ്യാപാരിയുടേതാണ് ഥാർ. വാഹനം പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. വ്യാപാരിയുടെ മകനാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. ഇയാള്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ഊര്‍ജിത തിരച്ചില്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
Content Highlights: Woman dies after falling off Thar in Bhubaneswar Odisha