ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി; യുവാവിനായി അന്വേഷണം, കുടുംബ വഴക്കിനെ തുടർന്നെന്ന് ഡൽഹി പൊലീസ്

ജയശ്രീയെയും മക്കളെയും കാണാത്തതിനാൽ അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്

dot image

ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ്. വടക്കുകിഴക്കൻ ഡൽഹിയിലെ കരാവൽ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 28-കാരിയായ ജയശ്രീ, ഇവരുടെ അഞ്ചും ഏഴും വയസ്സുള്ള രണ്ട് പെൺകുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

കുടുംബ തർക്കത്തെത്തുടന്നാണ് കൊലപാതകമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജയശ്രീയെയും മക്കളെയും കാണാത്തതിനാൽ അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കട്ടിലിലായിരുന്നു ജയശ്രീയുടെയും മക്കളുടെയും മൃതദേഹം കിടന്നിരുന്നതെന്ന് അയൽവാസികൾ പൊലീസിനെ അറിയിച്ചു.

രാവിലെ 7.15-ഓടെയാണ് സംഭവത്തെക്കുറിച്ച് കോൾ വന്നതെന്ന് പൊലീസ് പറഞ്ഞു. "തെളിവുകൾ ശേഖരിക്കുന്നതിനായി ക്രൈം, ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജിടിബി ആശുപത്രിയിലേക്ക് മാറ്റി," ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കരാവൽ നഗർ പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ ആഴ്ച ആദ്യം, ബിഹാറിൽ തന്നോടൊപ്പം വന്നുതാമസിക്കാനുള്ള ആവശ്യം നിരസിച്ചതിനെ തുടർന്ന് സ്ത്രീയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

Content Highlights: Delhi Man Kills Wife and 2 Daughters At Home

dot image
To advertise here,contact us
dot image