ഓപ്പറേഷൻ സിന്ദൂർ ചർച്ച ലോക്സഭയിൽ സജീവം; 'മൗനവ്രത'ത്തിലെന്ന് തരൂർ

ചർച്ചയ്ക്കില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മൗനവ്രതത്തിലാണെന്നായിരുന്നു തരൂരിന്റെ മറുപടി

dot image

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ചർച്ച ലോക്സഭയിൽ തീപിടിക്കുമ്പോഴും ശ്രദ്ധേയമായൊരു മൗനം കൂടിയുണ്ട്. വിഷയത്തിൽ ശശി തരൂർ എംപി ചർച്ചയ്ക്കില്ല എന്നതാണത്. വിഷയം സംസാരിക്കണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തരൂർ നിരസിച്ചു. പാര്‍ട്ടി നിലപാട് ഉയര്‍ത്തി സംസാരിക്കാന്‍ താൽപര്യമില്ലെന്ന് തരൂര്‍ നേതൃത്വത്തെ അറിയിച്ചു. ചർച്ചയ്ക്കില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മൗനവ്രതത്തിലാണെന്നായിരുന്നു തരൂരിന്റെ മറുപടി.

ചർച്ചയിൽ കോൺഗ്രസ് പക്ഷത്തുനിന്നും ​ശശി തരൂർ സംസാരിക്കി​​ല്ലെന്ന വാർത്തകൾ വന്നതിന് പിന്നാലെ പാർലമെന്റിലേക്കെതിയ അദ്ദേഹത്തോട് ചർച്ചയിൽ പ​ങ്കെടുക്കുമോയെന്ന് മാധ്യമങ്ങൾ ചോദ്യമുന്നയിച്ചു. എന്നാൽ ‘മൗനവ്രതം, മൗനവ്രതം…’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഇതോടെ കോൺഗ്രസുമായുള്ള ബന്ധം തരൂർ അവസാനിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇനിയെന്താകും തരൂരിന്റെ നീക്കമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോയ സര്‍വ്വകക്ഷി സംഘത്തില്‍ അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ തലവനായിരുന്നു ശശി തരൂര്‍. ആ യാത്രയിലുടനീളം കോണ്‍ഗ്രസിന്റെ നിലപാടുകളെയും വാദങ്ങളെയും പരസ്യമായി തളളി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയായിരുന്നു ശശി തരൂരിന്റെ പ്രസംഗങ്ങളെല്ലാം.

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന തരത്തില്‍ വരെ ശശി തരൂര്‍ മാറുന്ന സാഹചര്യമുണ്ടായി. ഇതോടെ തരൂര്‍ കേന്ദ്രസര്‍ക്കാരിനോടും ബിജെപിയോടും കൂടുതല്‍ അടുക്കുന്നുവെന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർലമെൻ്റിൽ നടക്കുന്ന ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ ശശി തരൂരിന് കോൺഗ്രസ് അവസരമുണ്ടായത്. ആദ്യം തരൂരിനോട് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ലെന്ന് വാർത്തകൾ വന്നിരുന്നു.

Content Highlights: Shashi Tharoor’s ‘Maunvrat’ Drowns Congress Din On Operation Sindoor

dot image
To advertise here,contact us
dot image