'തമിഴ് സംസ്‌കാരത്തിനോടോ തമിഴ് ഭാഷയോടോ ബിജെപി ഇതുവരെ ബഹുമാനം കാട്ടിയിട്ടില്ല' ; വിജയ്

തമിഴ്നാടിന്റെ താല്‍പര്യങ്ങളില്‍ ഡിഎംകെ വിട്ടുവീഴ്ച ചെയ്യുകയാണെന്നും സംസ്ഥാനം ബിജെപിക്ക് പണയപ്പെടുത്തുകയാണെന്നും വിജയ് ആരോപിച്ചു.

dot image

ചെന്നൈ: ബിജെപിയും ഡിഎംകെയും പരോക്ഷ ബന്ധുക്കളാണെന്ന വിമര്‍ശനവുമായി ടിവികെ നേതാവ് വിജയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോള ക്ഷേത്ര സന്ദര്‍ശനത്തെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവനയിലായിരുന്നു പരാമര്‍ശം. തമിഴ് സംസ്‌കാരത്തിനോടോ തമിഴ് ഭാഷയോടോ ബിജെപി ഇതുവരെ ബഹുമാനം കാട്ടിയിട്ടില്ലായെന്നും പെട്ടെന്നുള്ള താല്‍പര്യത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും വിജയ് ചോദിച്ചു.

ഡിഎംകെ ചോള രാജാക്കന്മാര്‍ക്ക് ആവശ്യമായ ബഹുമാനം നല്‍കിയിരുന്നെങ്കില്‍ ബിജെപി ഇന്ന് അത് ഏറ്റെടുക്കില്ലായിരുന്നു.തമിഴ്നാടിന്റെ താല്‍പര്യങ്ങളില്‍ ഡിഎംകെ വിട്ടുവീഴ്ച ചെയ്യുകയാണെന്നും സംസ്ഥാനം ബിജെപിക്ക് പണയപ്പെടുത്തുകയാണെന്നും വിജയ് ആരോപിച്ചു.

ബിജെപിയും ഡിഎംകെയും രാഷ്ട്രീയ നാടകം കളിക്കുകയാണ്. അതില്‍ ജനങ്ങള്‍ വീഴില്ല. മുന്‍പ് ചോള, പാണ്ഡ്യ, ചേര രാജവംശങ്ങളുടെ ശക്തി പ്രദര്‍ശിപ്പിക്കുന്നതിനാ.യി ചെന്നൈയില്‍ ഒരു വലിയ മ്യൂസിയം നിര്‍മ്മിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അത് നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ ഡിഎംകെ പരാജയപ്പെട്ടെന്നും വിജയ് കൂട്ടിചേര്‍ത്തു.

Content Highlights- 'BJP and DMK are indirect relatives, playing political drama'; Vijay

dot image
To advertise here,contact us
dot image