
ലോകത്ത് മനുഷ്യരുടെ മരണത്തിന് പല പല കാരണങ്ങളുണ്ട്. രോഗം മൂലം, അപകടത്തിലൂടെ, ആത്മഹത്യയിലൂടെ അങ്ങനെ മരണത്തിന് വ്യത്യസാത കാരണങ്ങളാണ്. എന്നാൽ ചില മരണങ്ങൾ സമാന കാരണങ്ങൾക്കൊണ്ട് സംഭവിക്കാം. എന്നാൽ ഉറക്കത്തിൽ മരണപ്പെട്ടു പോവുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഉറക്കത്തിലുണ്ടാകുന്ന മരണങ്ങൾ മറ്റ് മരണങ്ങളെ അപേക്ഷിച്ച് ശാന്തമായവയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് പൊതുവെ ഉറക്കത്തിലുള്ള മരണങ്ങൾ സംഭവിക്കുന്നത് എന്ന് നോക്കാം.
ഹാർട്ട് അറ്റാക്ക്
ഉറക്കത്തിൽ ആളുകൾ മരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി കണക്കാക്കുന്നത് ഹാർട്ട് അറ്റാക്കിനെയാണ്. പെട്ടെന്നുണ്ടാകുന്ന ഹാർട്ട് അറ്റാക്ക് ഉറക്കത്തിലാണെങ്കിൽ മരണത്തിന് കാരണമാകാറുണ്ട്.
അരിത്മിയ
ഹൃദയസ്പന്ദനങ്ങളിൽ വ്യതിയാനം വരുന്ന അവസ്ഥയെ ആണ് 'അരിത്മിയ' എന്ന് വിളിക്കുന്നത്. ചിലപ്പോൾ ധ്രുതഗതിയിൽ ഹൃദയം മിടിക്കുന്ന അവസ്ഥയാകാം അത്, അതല്ലെങ്കിൽ വളരെ പതിയെ ആകുന്ന അവസ്ഥയാകാം. എങ്ങനെ ആണെങ്കിലും അസാധാരണമായി ഹൃദയം മിടിക്കുന്ന അവസ്ഥയാണ് 'അരിത്മിയ'.
ഹൃദയത്തെ ബാധിക്കുന്ന അരിത്മിയ ഉറക്കത്തിൽ പെട്ടെന്നുണ്ടാകുന്ന മരണത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്‌ട്രോക്ക്
തലച്ചോറിലേക്ക് രക്തപ്രവാഹം നിലയ്ക്കുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. സ്‌ട്രോക്കുകൾ ശരീരത്തെ തളർത്തുന്നത് മുതൽ മരണത്തിന് വരെ കാരണമാകാറുണ്ട്. തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം ലഭിക്കാത്ത അവസ്ഥ ഇതുമൂലം ഉണ്ടാകുന്നു. ലോകത്ത് ആകെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്ക് മൂലമുള്ള മരണങ്ങൾക്ക്. മസ്തിഷ്‌ക കോശങ്ങൾക്ക് മതിയായ ഓക്‌സിജൻ ലഭിക്കാതെ വരുന്നത് ശരീരത്തെ മുഴുവനായും ബാധിക്കുന്നു. ഉറക്കത്തിൽ മരണം സംഭവിക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണമായി സ്‌ട്രോക്കിനെ കണക്കാക്കുന്നു.
Content Highlight; Why Do People Pass Away in Their Sleep?