മാഞ്ചസ്റ്ററിലെ അവസാന മണിക്കൂറിൽ ഇംഗ്ലണ്ട് താരങ്ങൾ ചെയ്തത് സ്‌പോർട്മാൻ സ്പിരിറ്റല്ല; വിമർശിച്ച് മുൻ ഓസീസ് താരം

ജഡേജയും സുന്ദറും സെഞ്ചുറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ഇരുവരും അതിന് തയാറായിരുന്നില്ല

dot image

മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിന്റെ അവസാന മണിക്കൂറിലെ ഇംഗ്ലണ്ടിന്റെ പെരുമാറ്റത്തെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ. കളി ജയിക്കില്ലെന്ന് കണ്ടപ്പോൾ അവസാന അടവിറക്കിയ ബെൻ സ്റ്റോക്സിന്റെയും ഇംഗ്ലണ്ടിന്റെയും നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് ബ്രഡ് ഹാഡിൻ പറഞ്ഞു. രവീന്ദ്ര ജഡേജയും വാഷിംഗ്‌ടൺ സുന്ദറും സെഞ്ച്വറി തികയ്ക്കാതെ ഇന്ത്യ സമനിലയ്ക്ക് കൈകൊടുക്കില്ലെന്ന് മനസ്സിലായതോടെ ഇംഗ്ലീഷ് താരങ്ങൾ ഗ്രൗണ്ടിൽ നടത്തിയ ഇടപെടലും നീതീകരിക്കാനാവില്ലെന്ന് ബ്രഡ് ഹാഡിൻ പറഞ്ഞു.

ജഡേജയും സുന്ദറും സെഞ്ചുറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ഇരുവരും അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ജഡേജയും സ്റ്റോക്സും തമ്മില്‍ വാക് പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യ സമനിലക്ക് സമ്മതിച്ച് കൈകൊടുത്തത്. ഈ സമയം സ്റ്റോക്സ് ജഡേജക്ക് കൈ കൊടുത്തതുമില്ല. ഇതാണ് വിവാദമായത്.

എന്നാൽ സംഭവത്തിൽ ജഡേജയെയും സുന്ദറിനെയും പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും രവീന്ദ്ര ജഡേജയും രംഗത്ത് വന്നിരുന്നു. അവസാന 15 ഓവറില്‍ അത്ഭുതങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ തന്‍റെ ബൗളര്‍മാരുടെ ജോലിഭാരം കുറക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു സംഭവത്തിൽ ബെന്‍ സ്റ്റോക്സിന്റെ വാദം.

Content Highlights: former australia cricketer slams england players for handshake drama in manchester

dot image
To advertise here,contact us
dot image