
സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി. ഓഗസ്റ്റ് 24 വരെയാണ് പുറത്ത് പോകാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലത്തിന്റെ അബ്ഷീര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇതിന് അപേക്ഷ നല്‍കേണ്ടത്.
കഴിഞ്ഞ മാസം 27 നാണ് കാലവധി കഴിഞ്ഞ സന്ദര്‍ശക വീസക്കാര്‍ക്കായി 30 ദിവസത്തെ ഇളവ് അനുവദിച്ചാണ് ആദ്യ പ്രഖ്യാപനം വന്നത്. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞ നിരവധി ആളുകള്‍ ഇപ്പോഴും രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സമയം നീട്ടിനല്‍കിയത്.
കാലവധി കഴിഞ്ഞും അനധികൃതമായി തുടരുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തി രാജ്യം വിടണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ് അറിയിച്ചു. നിയമപ്രകാരമുളള ഫീസും പിഴകളും ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Saudi Arabia grants extra 30 days for visit visa overstayers to leave country