
തിരുവനന്തപുരം: കേബിള്‍ വയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. വെണ്ണിയൂര്‍ കാട്ടുകുളം സ്വദേശി അശോകനാണ് അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റത്. സ്‌കൂട്ടറിനു മുകളില്‍ കേബിള്‍ വയര്‍ പൊട്ടിവീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തില്‍ കേബിള്‍ കുരുങ്ങി വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. സ്വകാര്യ കമ്പനിയുടെ നെറ്റ്‌വര്‍ക്ക് കേബിളാണ് പൊട്ടിവീണത്.
Content Highlights- Scooter rider seriously injured after cable wire breaks and gets tangled in neck