
ന്യൂഡല്‍ഹി: വരുംകാലങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കുന്ന മാധ്യമ വക്താക്കളെയും പാനലിസ്റ്റുകളെയും കണ്ടെത്താന്‍ ദേശീയ ടാലന്റ് ഹണ്ട് പ്രോഗ്രാമുമായി കോണ്‍ഗ്രസ്. കൃത്യമായ ആശയമുള്ള, ധീരമായ ശബ്ദമുള്ള, ഭയമില്ലാതെ ഇന്ത്യന്‍ സത്തയെ സംരക്ഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമാണ് ടാലന്റ് ഹണ്ടെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ പവന്‍ ഖേര പറഞ്ഞു.
'എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാതരത്തിലും സമ്പന്നമായ ഒരു ഇന്‍ഡ്യയെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി സംസാരിക്കാന്‍, നയിക്കാന്‍, സംഭാവന നല്‍കാന്‍ തയ്യാറുണ്ടോ. ഇതാണ് നിങ്ങളുടെ നിമിഷം', പവന്‍ ഖേര എക്‌സില്‍ കുറിച്ചു.
അടുത്ത തലമുറ മാധ്യമ വക്താക്കളെയും പാനലിസ്റ്റുകളെയും കണ്ടെത്താനും പരിശീലിപ്പിക്കാനുമുള്ള ഒരു പ്ലാറ്റ്‌ഫോം അതാണ് ടാലന്റ് ഹണ്ടെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം എക്‌സില്‍ കുറിച്ചു. ഓഗസ്റ്റ് നാല് വരെയാണ് ഈ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി.
Content Highlights: The Congress on Friday said it is launching a national talent hunt programme