
തിരുവനന്തപുരം : രം നെല്ലനാട് അരി പൊടിക്കുന്നമെഷീന് ഉള്ളില്‍ ഷാള്‍ കുടുങ്ങി ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ പുളിമാത്ത് പാറമുകള്‍ സ്വദേശിനി ബീനയാണ് (44) മരണപ്പെട്ടത്.
നെല്ലനാട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആരൂടിയില്‍ ഫ്‌ലോര്‍ മില്ലില്‍ ഇന്ന് വൈകുന്നേരം ആണ് അപകടമുണ്ടായത്. കഴുത്ത് ഭാഗികമായി അറ്റ ബീനയെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content highlights: Shawl gets stuck inside rice milling machine; strangled; employee dies tragically