
മുംബൈ: സാന്‍ഗ്ലി ജില്ലയിലുള്ള ഇസ്ലാംപുരിന്റെ പേര് ഈശ്വര്‍പുര്‍ എന്നാക്കി മാറ്റാന്‍ വ്യാഴാഴ്ച നടന്ന മന്ത്രിസഭയില്‍ തീരുമാനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.പേരു മാറ്റത്തിന് കേന്ദ്രത്തിന്റെ അനുമതി തേടും.വെള്ളിയാഴ്ച പൊതുവിതരണ മന്ത്രിയും അജിത് പവാര്‍ പക്ഷ എന്‍ സി പി നേതാവുമായ ഛഗന്‍ ഭുജ്ബല്‍ തീരുമാനം നിയമസഭയെ അറിച്ചു.
ഇസ്ലാം പുരിന്റെ പേര് ഈശ്വര്‍പുര്‍ എന്നാക്കി മാറ്റാന്‍ സാംഗ്ലി കലക്ടറേറ്റിനോട് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിസ്താന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. 1986 മുതല്‍ പേര് മാറ്റത്തിനുള്ള ആഹ്വാനം തുടരുകയാണെന്ന് ഇസ്ലാംപൂരില്‍ നിന്നുള്ള ഒരു ശിവസേന നേതാവ് പറഞ്ഞു.
സാംബാജി ഭിഡെ നയിക്കുന്ന ശിവ് പ്രതിസ്താന്‍ തങ്ങളുടെ ആവശ്യം നിറവേറ്റുന്നതുവരെ വിശ്രമിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Islampur will now be known as Ishwarpur; Maharashtra government changes name