
ബെംഗളൂരു: കർണാടകയിൽ വിവാഹ പാർട്ടിക്കിടെ ചിക്കന്‍ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്തി.രഗാട്ടി സ്വദേശി വിനോദ് മലഷെട്ടിയാണ് കൊലപ്പെട്ടത്. കർണാടകയിലെ ബെലഗാവിയിൽ ഇന്നലെയായിരുന്നു സംഭവം.പ്രതിയായ വിറ്റൽ ഹരുഗോപ്പിയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
അടുത്ത സുഹൃത്തായ അഭിഷേക് കോപ്പഡിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വിനോദ് മലഷെട്ടി എത്തിയത്. ഞായറാഴ്ച അഭിഷേകിന്റെ ഫാമിലായിരുന്നു വിവാഹപ്പാർട്ടി ഒരുക്കിയിരുന്നത്. ഇറച്ചിക്കറി വിളമ്പുകയായിരുന്ന വിറ്റൽ ഹരുഗോപ്പിനോട് വിനോദ് മലഷെട്ടി ഒരു പീസ് ചിക്കൻ കൂടി പ്ലൈറ്റിലോട്ടിടാൻ ആവശ്യപ്പെടുകയായും ഗ്രേവി കുറച്ചാണ് തനിക്ക് വിളമ്പിയതെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. ഇത് വിറ്റൽ ഹരുഗോപ്പിനെ പ്രകോപിപ്പിച്ചു. വിനോദും വിറ്റലും തമ്മിൽ തർക്കമുണ്ടാവുകയും കോപാകുലനായ വിറ്റൽ അടുക്കളയിൽ ഉള്ളി മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അമിത രക്തസ്രാവം മൂലം വിനോദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.
Content Highlight : A young man who asked for chicken during a wedding party was stabbed to death