ലിസ്റ്റ് ചെയ്യാത്ത മികച്ച 100 കമ്പനികളില്‍ മൂന്നാം സ്ഥാനം അലങ്കരിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

ഒന്നും രണ്ടും സ്ഥാനങ്ങള്‍ റിലയന്‍സ് റീട്ടെയിലും ഫ്‌ളിപ്കാര്‍ട്ടും നേടി

ലിസ്റ്റ് ചെയ്യാത്ത മികച്ച 100 കമ്പനികളില്‍ മൂന്നാം സ്ഥാനം അലങ്കരിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
dot image

ലിസ്റ്റ് ചെയ്യാത്ത മികച്ച 100 കമ്പനികളില്‍ മൂന്നാം സ്ഥാനത്തെത്തി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ റിലയന്‍സ് റീട്ടെയിലും ഫ്‌ളിപ്കാര്‍ട്ടും നേടി. ജെ എം ഫിനാന്‍ഷ്യലും ഹൂറുണ്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയിലാണ് ഈ കമ്പനികള്‍ മുന്നിലെത്തിയത്.

malabar gold and diamonds

ഇതുവരെ ലിസ്റ്റ് ചെയ്യാത്ത, എന്നാല്‍ വലിപ്പത്തിലും പ്രവര്‍ത്തന പ്രകടനത്തിലും ശക്തമായ വളര്‍ച്ചാ സാധ്യതയുള്ള 100 കമ്പനികളുടെ പട്ടികയിലാണീ കമ്പനികളുള്ളത്. ഭാവിയില്‍ വിപണിയില്‍ പ്രവേശിക്കാന്‍ കഴിവും സാധ്യതയും ഉള്ള കമ്പനികളായി ഇവയെ വിലയിരുത്തപ്പെടുന്നു.

2.7 ലക്ഷം കോടി രൂപ വരുമാനവുമായി രാജ്യത്തിലെ ഏറ്റവും വലിയ ലിസ്റ്റ് ചെയ്യാത്ത കമ്പനിയായി റിലയന്‍സ് റീട്ടെയില്‍ മാറി. 83,000 കോടി രൂപ വരുമാനത്തോടെ ഫ്‌ളിപ്കാര്‍ട്ട് രണ്ടാം സ്ഥാനവും, 66,000 കോടി രൂപ വരുമാനത്തോടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മൂന്നാം സ്ഥാനവും നേടി. കുറഞ്ഞത് 1,000 കോടി രൂപ വരുമാനമുള്ള കമ്പനികളെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ പല വര്‍ഷങ്ങളായി തുടര്‍ച്ചയായ വരുമാനവും മൊത്ത വാര്‍ഷിക വളര്‍ച്ചയും കാട്ടുന്ന സ്ഥാപനങ്ങളാണ്. ഇതുവരെ ഈ കമ്പനികള്‍ ഐപിഓ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല.

reliance retail

പട്ടികയിലെ 100 കമ്പനികളും ചേര്‍ന്ന് 2025-ല്‍ 8.9 ലക്ഷം കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. 2023ല്‍ ഇത് 6.7 ലക്ഷം കോടി രൂപയായിരുന്നു. വെറും രണ്ട് വര്‍ഷത്തിനിടെ 15.2 ശതമാനത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ മേഖല വേഗത്തില്‍ വളരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വരുമാനത്തിലും പ്രവര്‍ത്തന ശേഷിയിലും ഈ കമ്പനികള്‍ ശക്തമായ മുന്നേറ്റം നടത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

വരുമാന വളര്‍ച്ചയില്‍ ഏറ്റവും വേഗത്തില്‍ മുന്നേറിയ കമ്പനികളില്‍ ഒന്നാമത് ടാറ്റാ ഇലക്ട്രോണിക്‌സാണ്. 3,173 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കമ്പനി രേഖപ്പെടുത്തിയത്. പിന്നാലെ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി 904 ശതമാനം വളര്‍ച്ചയും, ജെഎസ് ഡബ്‌ള്യു 522 ശതമാനം വളര്‍ച്ചയും നേടി. ഈ 100 ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെയും സംയുക്ത മൂല്യം 28.5 ലക്ഷം കോടി രൂപ (ഏകദേശം 328 ബില്യണ്‍ ഡോളര്‍) ആണ്.

പട്ടികയിലെ 50 ശതമാനം കമ്പനികളും കുടുംബ നിയന്ത്രിത സ്ഥാപനങ്ങളാണ്. ശേഷിക്കുന്ന 50 ശതമാനം പ്രൊഫഷണല്‍ മാനേജ്‌മെന്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും പുതിയ തലമുറ സംരംഭങ്ങളുമാണ്. ഇത് ഇന്ത്യയുടെ പാരമ്പര്യ വ്യവസായവും അതോടൊപ്പം വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവും ഒരുപോലെ ശക്തമാണെന്ന് തെളിയിക്കുന്നു.

Content Highlights: Malabar Gold and Diamonds secured the third position among the top 100 unlisted companies.

dot image
To advertise here,contact us
dot image