ആദ്യമായി സാരി ഉടുത്തപ്പോൾ പെറ്റ പെണ്ണിനെ പോലുണ്ട് എന്ന പറഞ്ഞു, അതൊരു ട്രോമയായിരുന്നു; രശ്മി

നമ്മൾ പറയുന്ന ചെറിയ വാക്കുകൾ മറ്റുള്ളവരിൽ ജീവിതകാലം മുഴുവൻ ഉണ്ടാകുന്ന ആഘാതത്തെ കുറിച്ച് നമ്മുക്ക് അറിയില്ല.

ആദ്യമായി സാരി ഉടുത്തപ്പോൾ പെറ്റ പെണ്ണിനെ പോലുണ്ട് എന്ന പറഞ്ഞു, അതൊരു ട്രോമയായിരുന്നു; രശ്മി
dot image

മിനിസ്‌ക്രീനിലെ അവതാരകയായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയശേഷം, സീരിയലുകളിലേക്കും സിനിമകളിലേക്കും കടന്നുവന്ന താരമാണ് രശ്മി. മനസിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പണ്ട് തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെമിങ്‌ കമന്റിനെക്കുറിച്ച് പറയുകയാണ് രശ്മി. ആദ്യമായി സാരി ഉടുത്ത് വന്നപ്പോൾ കുടുംബത്തിൽ ഉള്ള ഒരാൾ പെറ്റ പെണ്ണിനെ പോലെ ഉണ്ടെന്ന് പറഞ്ഞത് വേദനിപ്പിച്ചുവെന്ന് പറയുകയാണ് രശ്മി.

'ഞാൻ ആദ്യമായി സാരി ഉടുത്ത് വന്നപ്പോൾ എന്റെ കുടുംബത്തിലെ ഒരാൾ പറഞ്ഞു അയ്യോ ഒരു പെറ്റ പെണ്ണിനെ പോലെ ഉണ്ടെന്ന്. അപ്പോൾ നമ്മുടെ കോൺഫിഡൻസ് ഇല്ലാതാക്കുകയാണ്. നമ്മൾ പറയുന്ന ചെറിയ വാക്കുകൾ മറ്റുള്ളവരിൽ ജീവിതകാലം മുഴുവൻ ഉണ്ടാകുന്ന ആഘാതത്തെ കുറിച്ച് നമ്മുക്ക് അറിയില്ല. ഇപ്പോൾ എന്റെ കാര്യം തന്നെ എടുക്കാം, ഇപ്പോൾ എനിക്ക് 45 വയസായി പക്ഷെ ആൻ ആ 17 ാം വയസിൽ കേട്ട കാര്യം മറന്നിട്ടില്ല.

എത്രയോ ആളുകൾ പോസിറ്റീവ് ആയി സംസാരിച്ചു അതൊന്നും എന്റെ മെമ്മറിയിൽ ഇല്ല. ഈ നെഗറ്റീവ് ആണ് എന്റെ മെമ്മറിയിൽ ഉള്ളത്. അതുകൊണ്ട് നമ്മൾ സംസാരിക്കുമ്പോൾ നല്ലത് പറയാൻ പറ്റിയില്ലെങ്കിലും മോശം പറയാതിരിക്കുക. അത് ആളുകളിൽ ട്രോമായാണ് ഉണ്ടാകുന്നത്,' രശ്മി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

അതേസമയം, മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ബോബന്‍ സാമുവലാണ് നടിയുടെ പങ്കാളി. ഒന്നിച്ച് ഒരു പരമ്പരയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു രശ്മിയുടേയും ബോബന്റെയും വിവാഹം. തങ്ങളുടെ വിവാഹത്തിൽ അന്ന് പലരും വിയോജിപ്പ് കാണിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. 'നിനക്ക് പറ്റിയ ആളല്ല എന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്. വിവാഹം എന്നു പറയുന്നത് പൂമെത്തക്കു മുകളിലൂടെയുള്ള നടത്തമല്ല. അവരൊക്കെ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്ന് നല്ല വഴക്കൊക്കെ ഉണ്ടാകുമ്പോൾ ഞാൻ പറയാറുണ്ട്,'രശ്മി കൂട്ടിച്ചേർത്തു.

Content Highlights: Actress Rashmi Boban opens up about facing body shaming early in her career. She recalls the incident when she first wore a saree and became the target of criticism. Rashmi speaks about how comments on her appearance affected her confidence at the time.

dot image
To advertise here,contact us
dot image