ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 35 കാരൻ കുഴഞ്ഞുവീണ് മരിച്ചു

ട്രൈസെപ്സ് എക്സ്റ്റൻഷൻ പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം മൂലം നിലത്ത് വീഴുകയായിരുന്നു

dot image

ന്യൂഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 35 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ചൊവ്വാഴ്ച രാവിലെ ഫരീദാബാദിലായിരുന്നു സംഭവം. പങ്കജ് എന്നയാൾ ട്രൈസെപ്സ് എക്സ്റ്റൻഷൻ പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം മൂലം നിലത്ത് വീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രാവിലെ 10 മണിക്ക് ജിം സെന്ററിൽ എത്തിയ പങ്കജ് വർക് ഔട്ടിന് മുമ്പ് ഒരു കപ്പ് കാപ്പികുടിക്കാറുണ്ട്. ശേഷം വിവിധ എക്സർസൈസുകൾ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് പങ്കജ് കുഴഞ്ഞുവീണത്.

ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടി മുഖത്ത് വെള്ളം തളിച്ചു. ശേഷം, അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തെ ജിമ്മിലേക്ക് എത്തിച്ചു. എന്നാൽ പങ്കജ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പങ്കജ് ഹെവി വർകൗട്ടുകളൊന്നും ചെയ്യാറുണ്ടായിരുന്നില്ലെന്ന് ട്രെയിനർ പുനീത് പറഞ്ഞു.

175 കിലോഗ്രാം ആയിരുന്നു പങ്കജിന്റെ ശരീര ഭാരം. അതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സാധിക്കുമായിരുന്നില്ല. തുടർന്നാണ് ഉടൻ തന്നെ ഡോക്ടർമാരെ ജിമ്മിലേക്ക് വിളിച്ചുവരുത്തിയതെന്നും പുനീത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ പങ്കജ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് കണ്ടെത്തി. പൊലീസിനെ വിവരമറിയിക്കുകയും മൃതദേഹം ബി കെ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പിന്നീട് കുടുംബത്തിന് കൈമാറി. ബിസിനസുകാരനായിരുന്നു പങ്കജ്.

Content Highlights: Man Dies Of Heart Attack While Exercising At Faridabad Gym

dot image
To advertise here,contact us
dot image