
ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ അവതാരകയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വേച്ഛ വൊട്ടാര്‍ക്കറാ(40)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്വേച്ഛയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് ഇടപെടല്‍. മകളുടെ മരണത്തിന് കാരണക്കാരായ വ്യക്തിയെന്ന് ആരോപിച്ച് ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. അമ്മയ്ക്കും മകള്‍ക്കും ഒപ്പമാണ് സ്വേച്ഛ ഹൈദരാബാദിലെ വീട്ടില്‍ താമസിച്ചിരുന്നത്.
സ്വേച്ഛയുടെ മകള്‍ വൈകീട്ട് സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ അമ്മയുടെ മുറി പൂട്ടിയിരിക്കുന്നതായി കണ്ടു. പലതവണ മുട്ടിവിളിച്ചിട്ടും പ്രതികരണമൊന്നും കാണാഞ്ഞതോടെ അയല്‍ക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് വാതില്‍ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Prominent Telugu news anchor Swetcha Votarkar dies