വിവാഹേതര ബന്ധം തുടരണം; യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ചു​ട്ടു​കൊ​ന്ന മൂന്ന് പേർ അറസ്റ്റിൽ

ജൂൺ രണ്ടിന് യുവതിയുടെ ഭർത്താവായ സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

വിവാഹേതര ബന്ധം തുടരണം; യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ചു​ട്ടു​കൊ​ന്ന മൂന്ന് പേർ അറസ്റ്റിൽ
dot image

മം​ഗളൂരു: വിവാഹേതര ബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു. സംഭവത്തിൽ ക​ടൂ​ർ ടൗ​ണി​ൽ പ്ര​ദീ​പ് ആ​ചാ​രി, സി​ദ്ധേ​ഷ്, വിശ്വാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചി​ക്ക​മംഗ​ളൂ​രു ജി​ല്ല​യി​ലാണ് സംഭവം. ക​ടൂ​ർ കോ​ട്ട് ലേ ​ഔ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മീ​നാ​ക്ഷിയുടെ ഭർത്താവിനെയാണ് മൂവരും ചേർത്ത് കൊലപ്പെടുത്തിയത്.

കഴിഞ്ഞ മെയ് 31ന് മീനാക്ഷിയുടെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഘട്ടത്തിൽ ജൂൺ രണ്ടിന് യുവതിയുടെ ഭർത്താവായ സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കൻസാര ഗേറ്റിന് സമീപം കണ്ടെത്തി.

പ്രതികളിലൊരാളായ പ്രദിപ് ആചാരിയും മീനാക്ഷിയും തമ്മിലുള്ള ബന്ധം സു​ബ്ര​ഹ്മ​ണ്യ എ​തി​ർ​ത്ത​താ​ണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയിൽ മീനാക്ഷിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Content Highlights :Husband burned to death to continue extramarital affair

dot image
To advertise here,contact us
dot image