ചിപ്സ് പാക്കറ്റുകളിൽ ഹൈബ്രിഡ് കഞ്ചാവ്; മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ, കടത്തിയത് ഓസ്ട്രേലിയയിൽ നിന്ന്

പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു

dot image

ചെന്നൈ: ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ. മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവാണ് നവമി രതീഷ് എന്ന യുവതിയിൽ നിന്ന് പിടികൂടിയത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് ശനിയാഴ്ചയാണ് യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ - കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് നവമി എത്തിയത്.

പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ആറ് ചിപ്സ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മുൻകൂട്ടി ലഭിച്ച വിവരമനുസരിച്ചാണ് എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയുടെ ബാഗ് പരിശോധിച്ചത്. ഓസ്ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Content Highlights: Malayali Woman arrested for Smuggling Hybrid cannabis

dot image
To advertise here,contact us
dot image