
Jul 5, 2025
03:42 AM
മുസാഫിർനഗർ: ഫുഡ് ഡെലിവറി ഏജൻ്റെന്ന വ്യാജേന ജോലി ചെയ്തിരുന്ന യുവാവിൽ നിന്ന് അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്തു. സുധാന്‍ഷു എന്ന 22 കാരനാണ് ഡെലിവറി ഏജൻ്റ് ചമഞ്ഞ് ആയുധങ്ങള്‍ കടത്തിയത്. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. തോക്കുകളും വെടിയുണ്ടയും ഉൾപ്പടെയുള്ള ആയുധങ്ങൾ യുവാവിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
തിടുക്കത്തില്‍ ബൈക്കെടുത്ത് പോകാന്‍ ശ്രമിച്ച സുധാന്‍ഷുവിനെ കണ്ട് സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഫുഡ് ഡെലിവറി സര്‍വീസില്‍ ജോലിക്കാരനായി അഭിനയിച്ചുകൊണ്ട് ആയുധം കടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. ആര്‍ക്കാണ് ആയുധങ്ങള്‍ വില്‍ക്കുന്നതെന്നും ആരാണ് ഇത് വിതരണം ചെയ്യുന്നതെന്നുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
Content Highlights- 22-year-old smuggles illegal weapons disguised as food delivery agent