മംഗളൂരുവിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, രണ്ട് മരണം, മരിച്ചതിൽ ഒരു കുട്ടിയും

രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ സ്ഥലത്ത് കുടുങ്ങി കിടക്കുന്നു

dot image

മംഗളൂരു: മംഗളൂരുവിൽ കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിൽ രണ്ട് വീടുകള്‍ തകര്‍ന്ന് രണ്ട് മരണം. മംഗളൂരുവിലെ ഉള്ളാളിലാണ് സംഭവം. മണിടിച്ചിലില്‍ ഒരു കുട്ടിയും 65 വയസുകാരിയുമാണ് മരിച്ചത്. കനകരെ സ്വദേശി നൗഷാദിൻ്റെ മകള്‍ നൈമയും ഉള്ളാൾ സ്വദേശി കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ പൂജാരിയുമാണ് മരിച്ചത്. പ്രേമയുടെ മകൻ്റെ ഭാര്യയും രണ്ട് കുട്ടികളും വീടിനകത്ത് കുടുങ്ങി കിടക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘം അടക്കം എത്തി ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. അതേ സമയം, കര്‍ണാടകയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

Content Highlights- Landslide in Mangaluru due to heavy rains, two dead, one child among the dead

dot image
To advertise here,contact us
dot image