
കുറ്റിപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം ആലുക്കല്‍ വീട്ടില്‍ ജാഫറിനെയാണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അയല്‍വാസിയും സുഹൃത്തുമായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍ സീറ്റിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Content Highlights- Man Found dead inside car in malappuram