
ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ വിജയത്തിന് ശേഷം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ വാനോളം പുകഴ്ത്തി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. മത്സരം മുബൈയുടെ അനുകൂലമാക്കിയതില്‍ ബുംമ്രയുടെ സ്വാധീനം തുറന്നുപറഞ്ഞ ക്യാപ്റ്റന്‍ മുംബൈ ഇന്ത്യന്‍സ് നിര്‍ണായക വിജയം പിടിച്ചെടുത്തത് പേസറുടെ മികവിലാണെന്നും കൂട്ടിച്ചേര്‍ത്തു.
𝘽𝙤𝙤𝙢𝙚𝙙 🥶
— IndianPremierLeague (@IPL) May 30, 2025
Washington Sundar yorked beautifully 👌
Updates ▶ https://t.co/R4RTzjQfph#TATAIPL | #GTvMI | #Eliminator | #TheLastMile pic.twitter.com/GbHnN7HzKQ
ജസ്പ്രീത് ബുംമ്രയെ പന്തെറിയാന്‍ കൊണ്ടുവരുന്നത് എപ്പോഴാണ് തീരുമാനിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹാര്‍ദിക്. 'അത് വളരെ സിംപിളാണ്. കളി കൈവിട്ടുപോയെന്ന് തോന്നുമ്പോഴെല്ലാം അദ്ദേഹത്തെ ഇറക്കുക. ബുംമ്ര ടീമിലുള്ളത് ഒരുതരത്തില്‍ ലക്ഷ്വറിയാണ്. അദ്ദേഹം മുംബൈയിലെ വീടുകളുടെ വില പോലെ എക്‌സ്‌പെന്‍സീവാണ്', ഹാര്‍ദിക് പറഞ്ഞു.
Jasprit Bumrah is as pricey as real estate in Mumbai — says skipper Hardik Pandya with a grin! 😁💸#JaspritBumrah #HardikPandya #IPL #IPL2025 #CricketMoodOfficial@ICC @BCCI @IPL @hardikpandya7 @Jaspritbumrah93 @mipaltan pic.twitter.com/cKCuawrO9s
— cricketmoodofficial (@cricketmoodcom) May 31, 2025
'ലക്ഷ്യത്തിലേക്ക് കൂടുതല്‍ റണ്‍സ് നിലനിര്‍ത്തി എതിര്‍ ടീമിന് സമ്മര്‍ദ്ദമുണ്ടാക്കേണ്ട ഘട്ടത്തിലാണ് അദ്ദേഹത്തെ പന്തേല്‍പ്പിക്കുന്നത്. ബുംമ്ര വന്ന് 17-ാം ഓവര്‍ എറിഞ്ഞു. അതോടെ ഗുജറാത്തിന്റെ ലക്ഷ്യം വീണ്ടും വലുതായി. എനിക്ക് കാര്യങ്ങള്‍ കുറേകൂടി എളുപ്പമായി. അത് മത്സരത്തില്‍ നിര്‍ണായകമാവുകയും ചെയ്തു', ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.
നാല് ഓവര്‍ പന്തെറിഞ്ഞ ബുംമ്ര 27 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഫോമില്‍ ബാറ്റ് വീശി ഗുജറാത്തിന്റെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്ന വാഷിങ്ടന്‍ സുന്ദറിനെ ബൗള്‍ഡാക്കിയാണ് ബുംമ്ര മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. പിന്നീടാണ് കളിയില്‍ ഗുജറാത്ത് പിടിമുറുക്കുന്നതിനിടെ ബുംമ്രയെ പാണ്ഡ്യ വീണ്ടും പന്തേല്‍പ്പിച്ചത്.
അതേസമയം എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. പരാജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലില്‍ നിന്ന് പുറത്തായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. ഗുജറാത്തിന്റെ മറുപടി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടും.
Content Highlights: Hardik Pandya Labels Jasprit Bumrah 'Expensive' After Eliminator Heroics