മുന്നില്‍ നില്‍ക്കുന്നവര്‍ എങ്ങനെ പെരുമാറുമെന്ന് കൃത്യമായി മനസ്സിലാക്കുന്നവര്‍

എല്ലാം നിരീക്ഷിക്കും, കൃത്യമായി പറയും

dot image

ചിലയാളുകളുണ്ട് ഏതെങ്കിലും ഒരാളെക്കുറിച്ചോ നടക്കാന്‍ പോകുന്ന ചില സംഭവങ്ങളെക്കുറിച്ചോ ഒക്കെ വളരെ വ്യക്തമായി പറയും. കേള്‍ക്കുന്ന നമ്മള്‍ കരുതും ഇത്രയും വ്യക്തമായി അവര്‍ എങ്ങനെ മനസിലാക്കി, ഇയാള്‍ക്ക് മെന്റലിസം അറിയാമോ എന്നോക്കെ. അത്തരം ആളുകളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ആരാണ് അവര്‍
മറ്റൊരാളുടെ ശരീരഭാഷയിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ അതായത് കൈകള്‍, കണ്ണുകള്‍, ചുണ്ടുകള്‍,കാലുകള്‍ ഇവയുടെയൊക്കെ ചലനങ്ങള്‍ മറ്റാരും ശ്രദ്ധിക്കുന്നതിന് മുന്‍പ് അവര്‍ ശ്രദ്ധിക്കുന്നുണ്ടാവും. ശക്തമായ നിരീക്ഷണ കഴിവുകളും വൈകാരിക ബുദ്ധിയും ഒക്കെ ഇവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

ചെറിയ കാര്യങ്ങള്‍ ഓര്‍ക്കുന്നവര്‍

പേരുകള്‍, മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍, അല്ലെങ്കില്‍ മറ്റുളളവര്‍ ഇടയ്ക്കിടെ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അങ്ങനെ ചില വിശദാംശങ്ങള്‍ പോലും അവര്‍ ഓര്‍മ്മിക്കുന്നു. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇത്തരത്തിലുളള ശ്രദ്ധയോടെയുളള കേള്‍വിയും ഓര്‍മ്മശക്തിയും പരിസ്ഥിതിയേയും സാമൂഹിക ഇടപെടലുകളെയും കുറിച്ചുള്ള സൂക്ഷ്മമായ അവബോധത്തെ സൂചിപ്പിക്കുന്നു. ഇത് അവരുടെ പ്രത്യേകതകളില്‍ ഒന്നാണ്.

അടുത്തതായി എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുന്നു

മറ്റുള്ളവര്‍ എന്താണ് പറയാന്‍ പോകുന്നത് അല്ലെങ്കില്‍ ചെയ്യാന്‍ പോകുന്നത് എന്ന് ഇവര്‍ക്ക് പറയാന്‍ സാധിക്കും. ഈ ദീര്‍ഘവീക്ഷണം അവരുടെ നിരീക്ഷണ പാടവം കൊണ്ട് ലഭിക്കുന്നതാണ്.

വ്യാജ വികാരങ്ങള്‍ പെട്ടെന്ന് കണ്ടെത്തും

ഇങ്ങനെയുള്ളവര്‍ക്ക് ആരെങ്കിലും കള്ളം പറഞ്ഞാലോ അസ്വസ്ഥത പ്രകടിപ്പിച്ചാലോ പെട്ടെന്ന് മനസിലാകും. മുഖഭാവങ്ങളും സൂക്ഷ്മഭാവങ്ങളും ഒക്കെ നോക്കി ആളുകളുടെ മനസിലുള്ളത് പെട്ടെന്ന് കണ്ടെത്തും. ശക്തമായ സാമൂഹിക അവബോധമുളള വ്യക്തികളില്‍ ഇത് സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ്.

ഓര്‍മശക്തി മികച്ചതായിരിക്കും

ഇവരുടെ ഓര്‍മശക്തി മറ്റുളളവരെ അപേക്ഷിച്ച് മികച്ചതായിരിക്കും. ഇവരോട് ഫോട്ടോഗ്രാഫിക് മെമ്മറി ഉണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. കാണുന്ന കാഴ്ചയോ, വാക്കുകളോ ഒക്കെ സൂക്ഷ്മമായി ഓര്‍ത്തുവയ്ക്കും. ഗവേഷകര്‍ പറയുന്നത് ഇത്തരത്തിലുളള സൂക്ഷ്മ നിരീക്ഷകര്‍ക്കിടയില്‍ ഈ കഴിവുകള്‍ സാധാരണമാണ്.

കാര്യങ്ങളിലെ പൊരുത്തക്കേടുകള്‍ എളുപ്പത്തില്‍ കണ്ടെത്തും

ആരെങ്കിലും പറയുന്ന സംഭവങ്ങളിലോ വര്‍ത്തമാനങ്ങളിലോ ഉള്ള പൊരുത്തക്കേടുകള്‍ കണ്ടെത്തുന്നതില്‍ ഇവര്‍ മികവ് പുലര്‍ത്തുന്നു. മറ്റുള്ളവര്‍ അവഗണിക്കുന്ന പോയിന്റുകളെ കൂടി വിശകലനം ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.

Content Highlights :There are some people who will speak very clearly about someone or about some upcoming events

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us