
ഗാന്ധിനഗര്‍: ഗുജറാത്തിലെ പഠാന്‍ ജില്ലയിൽ ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു. സ്ത്രീകളുടെ വസ്ത്രങ്ങളും കാലില്‍ കൊലുസും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തില്‍ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ദളിത് നേതാവും വഡ്ഗാം എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി ഖേദം രേഖപ്പെടുത്തി. പഠാനിലെ ജില്ലാ പൊലീസ് സൂപ്രണ്ടുമായി താന്‍ സംസാരിച്ചതായും അവര്‍ കൊലപാതകം സ്ഥിരീകരിച്ചതായും എംഎൽഎ പറഞ്ഞു.
ഗുജറാത്ത് ദളിതുകള്‍ക്ക് നരകമായി മാറിയെന്ന് ജിഗ്‌നേഷ് മേവാനി എംഎല്‍എ ട്വീറ്റ് ചെയ്തു. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പഠാനിലെ ധാര്‍പൂരിലുള്ള സിവില്‍ ആശുപത്രിയില്‍ പ്രവര്‍ത്തകർ ഒത്തുകൂടണമെന്നും ജിഗ്നേഷ് മേവാനി ആഹ്വാനം ചെയ്തു.
content highlights: Dalit elderly man burnt alive in Gujarat body found with women's clothes and an anklet