നവാസ് സമ്പാദിച്ച നാലഞ്ച് കോടിയുടെ സ്വത്തുണ്ട്, രഹ്ന ആരെയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല: നിയാസ് ബക്കർ

നമുക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും എന്ന് ആത്മവിശ്വാസത്തോടെ ഒരാള്‍ പറയുന്നത് എന്തുകൊണ്ടായിരിക്കും? അക്കാര്യത്തില്‍ എന്റെ അനിയന് ഞാനൊരു ബിഗ് സല്യൂട്ട് കൊടുക്കുകയാണ്.

നവാസ് സമ്പാദിച്ച നാലഞ്ച് കോടിയുടെ സ്വത്തുണ്ട്, രഹ്ന ആരെയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല: നിയാസ് ബക്കർ
dot image

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് അടുത്തിടെയാണ് ഹൃദയാഘാതം മൂലം വിടവാങ്ങിയത്. ഞെട്ടലോടെയാണ് ഈ വാർത്ത സിനിമാ ലോകം കേട്ടിരുന്നത്. നവാസിന്റെ അപ്രതീക്ഷിത വിയോഗത്തോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നുള്ള ചോദ്യങ്ങളോൾ ഉയർന്നിരുന്നു. ഇതിന് മറുപടി നൽകുകയാണ് നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ.
രഹ്നയ്ക്കും മക്കൾക്കും അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയാണ് നവാസ് വിടവാങ്ങിയതെന്ന് നിയാസ് മെയ്ൻസ്ട്രീം വൺ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

Also Read:

'നവാസ് പോയപ്പോൾ ആ കുടുംബത്തിന്റെ ഉത്തരവാദിത്തം ഇനി ആര് ഏറ്റെടുക്കും എന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെയൊരാളുമില്ല. നമുക്കുമില്ല. സത്യത്തിൽ ഓരോരുത്തരുടെയും ഉത്തരവാദിത്തം അവരവരിൽ തന്നെയാണ്. പിന്നെ ഓരോരുത്തർക്കും ചെയ്തു കൊടുക്കാവുന്ന കാര്യങ്ങളൊക്കെ എപ്പോഴും ചെയ്തു കൊടുക്കാം. അതിന് ആളും മരിക്കണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം രഹ്ന ആഗ്രഹിക്കുന്നില്ല എന്നതാണ് അത്. ആരും ഒന്നും ചെയ്യേണ്ടതില്ല, കാരണം നവാസിന്റെ ഒരു താൽപര്യമതാണ്. നവാസ് അധ്വാനിച്ച് വച്ചതുണ്ട്. അതുകൊണ്ട് ജീവിക്കുക എന്നതാണ്.

ആരെയും ഡിപ്പൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല അവര്. അത് എന്നെ സംബന്ധിച്ചിടത്തോളം അതു ചെയ്യാൻ പറ്റാത്തതില്‍ വേദനയുണ്ട്. അതിനൊടൊപ്പം തന്നെ അങ്ങേയറ്റം സന്തോഷിക്കുന്നുണ്ട്. കാരണം അങ്ങനെ പറയാന്‍ അവര്‍ പ്രാപ്തരായല്ലോ. അത് ചെറിയ കാര്യമല്ല.

നവാസില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് രഹ്ന പറഞ്ഞിട്ടുണ്ട്. അത് അങ്ങനെയാണ്. എന്റെ ഭാര്യയ്ക്കും അങ്ങനെയാകും. ഭാര്യയില്ലാതെ എനിക്കും ജീവിക്കാനാകില്ല. നമ്മുടെ ബന്ധത്തിന്റെ തീവ്രതയാണത്.

സഹായം എന്ന് പറയുന്നത്, ഒരു ദിവസം ഒരു കുടുംബത്തിന് ജീവിക്കാന്‍ വേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്. സമ്പാദ്യത്തിന് അപ്പുറത്ത്. അതിന് അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ആരേയും ആശ്രയിക്കേണ്ടതില്ല, ആരും ഒന്നും ചെയ്യേണ്ടതില്ല, നമുക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും എന്ന് ആത്മവിശ്വാസത്തോടെ ഒരാള്‍ പറയുന്നത് എന്തുകൊണ്ടായിരിക്കും? അക്കാര്യത്തില്‍ എന്റെ അനിയന് ഞാനൊരു ബിഗ് സല്യൂട്ട് കൊടുക്കുകയാണ്. അയാളുടെ തീരുമാനവും, ആ തീരുമാനത്തിന് അനുസരിച്ച് കുടുംബത്തെ സജ്ജമാക്കുകയും ചെയ്തു. അവന്‍ അത്യാവശ്യം സമ്പാദിച്ചിട്ടുണ്ട്. നാലഞ്ച് കോടിയുടെ അസറ്റ് അവനുണ്ട്. കുഴപ്പൊന്നുമില്ല. രഹ്ന ആരേയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല,' നിയാസ് ബക്കർ പറഞ്ഞു.

Content Highlights: Niyas Bakar states that Navas owns assets worth approximately ₹4–5 crore. He emphasizes that the family is financially stable and does not want to depend on anyone.

the statement appears aimed at addressing speculation regarding financial hardship.

dot image
To advertise here,contact us
dot image