
ബാംഗ്ലൂർ- താലികെട്ടിയതിന് പിന്നാലെ കുഴഞ്ഞുവീണ് നവവരന് ദാരുണാന്ത്യം. ബാഗൽകോട്ടിലെ ജാംഖണ്ഡി സ്വദേശി പ്രവീൺ (25) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. വിവാഹം കഴിഞ്ഞുടനെ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും പെട്ടെന്ന് നിലത്ത് വീഴുകയുമായിരുന്നു.
ഉടൻ തന്നെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവീണിന്റെ വിയോഗ വാർത്ത താങ്ങാനാവാതെ നവവധു പൊട്ടിക്കരഞ്ഞത് കണ്ടുനിന്ന ഏവരെയും സങ്കടക്കടലിലാഴ്ത്തി. പ്രവീണിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
content highlights: Groom collapses and dies after tying the knot; bride breaks down in tears