കോവളത്ത് പാമ്പുകടിയേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്

dot image

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് പാമ്പുകടിയേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജം​ഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്.

വ്യാഴാഴച രാത്രി വീടിന് പുറത്തിറങ്ങി തിരിച്ചുകയറുന്നതിനിടെയാണ് അലോകിനെ പാമ്പുകടിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

content highlights: A guest worker dies tragically after being bitten by a snake in Kovalam

dot image
To advertise here,contact us
dot image