
ഭോപാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിന്റെ പേരിൽ മധ്യപ്രദേശ് സർക്കാരിലെ ബിജെപി മന്ത്രിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായ്ക്ക് എതിരായാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.
പഹൽഗാമിലെ ആക്രമണത്തിൽ തീവ്രവാദികൾ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിച്ചു. പക്ഷേ തീവ്രവാദികൾക്ക് ഉചിതമായ മറുപടി നൽകി. 'ഓപ്പറേഷൻ സിന്ദൂറി'നായി രാജ്യം ഒന്നിച്ചുനിന്നു. ആദ്യം അവർ പഹൽഗാമിൽ രക്തസാക്ഷിത്വം വരിച്ച നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്തിരുന്നു. ഇപ്പോൾ ബിജെപി മന്ത്രിമാർ നമ്മുടെ ധീരയായ ഉദ്യോഗസ്ഥയെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നു. മോദി ജി ഉടൻ മന്ത്രിയെ പുറത്താക്കണമെന്ന് ഖർഗെ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
भाजपा की मध्य प्रदेश सरकार के एक मंत्री ने हमारी वीर बेटी कर्नल सोफिया क़ुरैशी के बारे में बेहद अपमानजनक, शर्मनाक और ओछी टिप्पणी की है।
— Mallikarjun Kharge (@kharge) May 13, 2025
पहलगाम के आतंकी देश को बाँटना चाहते थे, पर आतंकवादियों को मुंहतोड़ जवाब देने में पूरे ‘ऑपरेशन सिंदूर’ के दौरान देश एकजुट था।
BJP-RSS की…
'ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹോദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവർ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെൺമക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാ'ണെന്നാണ് വിജയ് ഷാ പറഞ്ഞത്.
പ്രസംഗ വിവാദം രൂക്ഷമായതോടെ ബിജെപി മന്ത്രി പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന സ്വീകരിച്ച നടപടികളെ ഞങ്ങൾ ബഹുമാനിക്കുന്നു. തന്റെ പരാമർശങ്ങളെ വളച്ചൊടിക്കുന്നവരുടെ വിവേകത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല.സോഫിയ ഖുറേഷി രാജ്യത്തിന്റെ അഭിമാനമാണ്. ഞങ്ങൾ രണ്ട് സഹോദരിമാരെയും ബഹുമാനിക്കുന്നുവെന്നായിരുന്നു വിജയ് ഷായുടെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെയും ബിജെപി നേതൃത്വത്തിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധന സിങ്ങിനെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെയുണ്ടായ പ്രതിഷേധത്തെത്തുടർന്ന് വിജയ് ഷാ രാജിവെച്ചിരുന്നു. 2013-ലായിരുന്നു സംഭവം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭയിൽ നിന്നാണ് അന്ന് വിജയ് ഷാ രാജിവെച്ചത്. ഖണ്ട്വ ജില്ലയിലെ ഹർസുദ് നിയമസഭാ മണ്ഡലത്തിൽ നിന്ന് എട്ട് തവണ എംഎൽഎയായി തിരഞ്ഞെടുത്ത വ്യക്തി കൂടിയാണ് വിജയ് ഷാ.
Content Highlights: Congress seeks removal of Madhya Pradesh Minister for remarks on Colonel Sofiya Qureshi