ദളപതിയെ കണ്ടതോടെ പരിസരം മറന്നു; വലിയ നാശനഷ്ടം, ടിവികെ പ്രവർത്തകർക്കതിരെ കേസ്

കൊടൈക്കനാലിൽ സിനിമ ചിത്രീകരണത്തിനായാണ് നടൻ എത്തിയത്

dot image

മധുരൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രവർത്തകർക്കെതിരെ കേസ്. വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ പൊതുമുതലുകൾ നശിപ്പിച്ചതിനും അനധികൃതമായി സംഘം ചേർന്നതിനുമാണ് കേസ്. സിനിമാ ചിത്രീകരണത്തിനിടെ നടൻ മധുരൈ വിമാനത്താവളത്തിലെത്തിയപ്പോഴും തുടർന്നുണ്ടായ റോഡ് ഷോയിലുമാണ് പ്രവർത്തകർ അതിരുവിട്ടത്.

നടനെ കണ്ട് ആവേശത്തിലായ പ്രവർത്തകർ പൊലീസിന് പോലും നിയന്ത്രിക്കാൻ സാധിക്കാത്തക്ക വിധത്തിലേക്ക് നീങ്ങുകയായിരുന്നു. നടന്റെ വാഹനത്തിന് മുൻപിൽ കയറാനും പ്രവർത്തകർ ശ്രമിച്ചു. ഇതോടെ വാഹനത്തിന്റെ മുൻഭാഗവും തകർന്നു.

സ്ഥിതിഗതികൾ ശാന്തമായ ശേഷമാണ് വിമാനത്താവളത്തിന്റെ ചെറു ഗേറ്റുകളും മറ്റും തകർന്നിരിക്കുന്നതായി കണ്ടെത്തിയത്. ഇതോടെ അനുമതിയില്ലാതെ കൂട്ടം കൂടിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുക്കുകയായിരുന്നു.

കൊടൈക്കനാലിൽ സിനിമ ചിത്രീകരണത്തിനായാണ് നടൻ എത്തിയത്. ചിത്രീകരണം പൂർത്തിയാക്കി ചെന്നൈയിലേക്ക് മടങ്ങാനായി നടൻ മധുരൈ വിമാനത്താവളത്തിലെത്തിയപ്പോൾ വീണ്ടും തിക്കും തിരക്കുമുണ്ടായി. വിജയ്ക്ക് പൊന്നാട അണിയിക്കാനെത്തിയ പ്രവർത്തകരിൽ ഒരാളുടെ തലയ്ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തോക്ക് ചൂണ്ടുകയും ചെയ്തു.

ഇതിനിടെ മാധ്യമപ്രവർത്തകർ അടക്കം ചിലരെ വിജയ്‌യുടെ ബൗൺസർമാർ കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ടായി. വിജയ്‌യുടെ ബൗൺസർമാരായി എത്തിയത് കേരളത്തിൽ നിന്നുള്ളവരായിരുന്നു.

Content Highlights: Case against TVK members for creating ruckus while roadshow

dot image
To advertise here,contact us
dot image