
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം ശോഭന (56) യാണ് മരിച്ചത്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് ശോഭന. ഇതോടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ശോഭനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അതീവഗുരുതരാവസ്ഥയിലായിരുന്നു.
നിലവില്‍ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വയനാട് സ്വദേശിയുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
Content Highlights: amoebic meningoencephalitis one died at Calicut Medical College