

ന്യൂഡൽഹി: കിലോമീറ്ററുകള് നടന്ന് രാഹുൽ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്ന് കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിട്രോഡ. ബിജെപിയാണ് രാഹുലിന് പപ്പുവെന്ന പട്ടം നൽകിയത്. എന്നാൽ ഇന്ന് അതേ ബിജെപി രാഹുലിനെ പപ്പു എന്ന് അഭിസംബോധന ചെയ്യാൻ മടിക്കുകയാണെന്നും സാം പിട്രോഡ പറഞ്ഞു. പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുല് ഗാന്ധിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനിടെ ടെക്സസിലെ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു പിട്രോഡയുടെ പരാമർശം.
തന്റെ പ്രവർത്തനത്തിലൂടെ രാഹുൽ ഗാന്ധി തന്നെയാണ് ബിജെപി ചാർത്തിയ പപ്പുവെന്ന പേര് മാറ്റിയെടുത്തത്. ഭാരത് ജോഡോയുടെ 4000 കിലോമീറ്റർ യാത്രയിലൂടെ രാഹുൽ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്നും പിട്രോഡ പറഞ്ഞു. രാഹുൽ ഗാന്ധിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
'മമത നുണപറയുകയാണ്; സ്വന്തം കുടുംബത്തിലാണ് സംഭവിച്ചതെങ്കിലും മുഖ്യമന്ത്രി ഇത് ചെയ്യുമോ?': വിമർശനം'അൻപതുകളിൽ ക്ലാസ് മുറികളിലേക്ക് കയറുമ്പോൾ ഗാന്ധിയൻ കാഴ്ചപ്പാടുകളും ചിന്തകളും വീക്ഷണങ്ങളുമായിരുന്നു ഞങ്ങളുടെ പഠനത്തിന്റെ കാതൽ. വൈവിധ്യവും ഏകത്വും ഞങ്ങൾക്ക് വെറും വാക്കുകൾ മാത്രമായിരുന്നില്ല. അതായിരുന്നു ഞങ്ങളുടെ ജീവിതം. എന്നാൽ സമൂഹത്തിലെ അടിസ്ഥാന വിഷയങ്ങളിൽ പോലും മാറ്റങ്ങളും അക്രമണങ്ങളുമുണ്ടായപ്പോൾ ഞങ്ങൾ ഭയപ്പെട്ടു, ആശങ്കയിലായി. ജാതി, മത, വർണ ഭേദമന്യേ എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുകയാണ് ഇതിന് ഏക പോംവഴി. ഞങ്ങൾ രാജ്യത്തെ ഓരോ പൗരനും തുല്യമായ അവസരമൊരുക്കുന്നു, ഏതൊരു തൊഴിലിനും അന്തസുറപ്പാക്കുന്നു. ഇതാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്, അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്', സാം പിട്രോഡ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ലക്ഷ്യം വൈവിധ്യങ്ങളെ ആഘോഷിക്കുകയാണ്. ജനാധിപത്യം നിസാര കാര്യമല്ല. ജനാധിപത്യത്തിന് ഒരു കൂട്ടമാളുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും സാം പിട്രോഡ പറഞ്ഞു.
ഡയമണ്ട് ആഭരണം അടങ്ങിയ ബാഗ് യാത്രക്കിടെ മറന്നു; തിരികെ നൽകി ഓട്ടോ ഡ്രൈവർ, ദൈവമുണ്ടെന്ന് പ്രതികരണംടെക്സസിലെ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിൽ ബിജെപിയെയും മോദിയേയും ആരും ഭയപ്പെടുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയും പ്രധാനമന്ത്രിയും രാജ്യത്തിന്റെ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് തിരഞ്ഞെടുപ്പിൽ ദശലക്ഷക്കണക്കിന് പേർക്ക് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.
അടിക്കാനുറച്ച് പാലക്കാട്; വിടാതെ പിടിച്ച് തൃശൂർ; 25കോടിയുടെ ഭാഗ്യ പരീക്ഷക്കിറങ്ങിയത് 25 ലക്ഷം പേർഭരണഘടനയെ അപ്രസക്തമാക്കുന്നവർ രാജ്യത്തെ മതപാരമ്പര്യത്തെയാണ് ആക്രമിക്കുന്നത്. ഭരണഘടനയെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് തിരഞ്ഞെടുപ്പിൽ ജനം പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ജനങ്ങളുടെ വൻ വിജയമാണിത്. സ്നേഹവും ആദരവും വിനയവും ഇന്ത്യൻ രഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷമാവുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്നേഹവും ആദരവും വിനയവും നിറക്കുകയാണ് തന്റെ ദൗത്യം. ഒരു മതത്തിന്റെയും സമുദായത്തിന്റെയും ജാതിയുടെയും സംസ്ഥാനത്തിന്റെയും മാത്രം ആളുകളെയല്ല, എല്ലാ മനുഷ്യരെയും സ്നേഹിക്കാൻ കഴിയണം. ഇന്ത്യയെ പടുത്തുയർത്താൻ ശ്രമിക്കുന്ന എല്ലാവരെയും ബഹുമാനിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദർശനമാണിത്. ത്രിദിന സന്ദർശനത്തിനായി ഞായറാഴ്ചയാണ് രാഹുൽ ഡാലസിലെത്തിയത്.