കേരളത്തിലും തമിഴകത്തും ഒരോ സീറ്റിൽ വിജയിച്ചേക്കാം, കർണാടകയിൽ ബിജെപിക്ക് തിരിച്ചടി; യോഗേന്ദ്ര യാദവ്

12 സീറ്റോളം കര്ണാകയില് ബിജെപിക്ക് നഷ്ടപ്പെട്ടേക്കാം

dot image

ന്യൂഡൽഹി: തെക്കേ ഇൻഡ്യയിൽ ഒറ്റപ്പെട്ട നേട്ടം സ്വന്തമാക്കാൻ കഴിയുമെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ കൂടിയായ സാമൂഹ്യ നിരീക്ഷകൻ യോഗേന്ദ്ര യാദവിൻ്റെ വിലയിരുത്തൽ. കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ഓരോ സീറ്റിൽ വിജയിക്കാനുള്ള വിദൂര സാധ്യതയെന്ന് യോഗേന്ദ്ര യാദവ് വിലയിരുത്തി. വിജയിക്കാനായാൽ കേരളത്തിൽ തൃശ്ശൂരോ തിരുവനന്തപുരമോ ഏതെങ്കിലും ഒരു സീറ്റ് ബിജെപി നേടുമെന്നാണ് യോഗേന്ദ്ര യാദവിൻ്റെ വിലയിരുത്തൽ. ദി വയറിന് നൽകിയ അഭിമുഖത്തിലായിരുന്നു യോഗേന്ദ്ര യാദവ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശകലനം പങ്കുവെച്ചത്.

തമിഴ്നാട്ടിലും ബിജെപിക്ക് ഒരു സീറ്റിൽ വിജയസാധ്യതയുണ്ടെന്നാണ് യോഗേന്ദ്ര യാദവിൻ്റെ വിലയിരുത്തൽ. ഇവിടെ ബിജെപിയുടെ സഖ്യകക്ഷിയായ പിഎംകെ രണ്ട് സീറ്റിൽ വരെ വിജയിക്കാനുള്ള സാധ്യതയും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു. എഐഎഡിഎംകെ മുന്നോ നാലോ സീറ്റില് വിജയിച്ചേക്കാമെന്നും അദ്ദേഹം വിശകലനം ചെയ്യുന്നു. പുതുച്ചേരിയിലെ ഏകസീറ്റില് ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്.

തെലങ്കാനയില് ബിആര്എസ് തിരഞ്ഞെടുപ്പ് രംഗത്ത് ഇല്ലായെന്ന് വ്യക്തമാക്കിയ യോഗേന്ദ്ര യാദവ് മത്സരം കോണ്ഗ്രസും ബിജെപിയും തമ്മിലാണെന്നും വിലയിരുത്തി. 2019ല് നാല് സീറ്റില് വിജയിച്ച ബിജെപി പരമാവധി 2 സീറ്റുകള് കൂടി അധികമായി നേടുമെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്. എഐഎംഐഎം സീറ്റിങ്ങ് സീറ്റ് നിലനിര്ത്തുമെന്നും കോണ്ഗ്രസ് 10 സീറ്റ് നേടുമെന്നും ബിആര്എസ് ഒരു സീറ്റില് വിജയിക്കുമെന്നുമാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്.

ആന്ധ്രാപ്രദേശില് ജനസേന-ടിഡിപി സഖ്യം ബിജെപിക്ക് തുണയാകുമെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്. ബിജെപിക്ക് പരമാവധി മൂന്ന് സീറ്റില് വരെ വിജയ സാധ്യത പ്രഖ്യാപിക്കുന്ന യോഗേന്ദ്ര യാദവ് ടിഡിപി-ജനസേന-ബിജെപി സഖ്യം 15 സീറ്റുകള് നേടുമെന്നും ചൂണ്ടിക്കാണിച്ചു.

കര്ണാടകയില് സിദ്ധാരാമയ്യയുടെ സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് കോണ്ഗ്രസിന് അനുകൂലമായി എന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്. 12 സീറ്റോളം കര്ണാടകയില് ബിജെപിക്ക് നഷ്ടപ്പെടുമെന്നാണ് യോഗേന്ദ്ര യാദവ് വിശദീകരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 272 സീറ്റില് കൂടുല് നേടില്ലെന്നാണ് യോഗേന്ദ്ര യാദവ് വിലയിരുത്തുന്നത്. ബിജെപിക്ക് 2019നെക്കാള് 50 സീറ്റ് കുറയുമെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിച്ചു. എന്ഡിഎയും കേവല ഭൂരിപക്ഷത്തിലേയ്ക്ക് എത്താന് സാധ്യതയില്ലെന്നാണ് യോഗേന്ദ്ര യാദവ് വിലയിരുത്തുന്നത്. എന്ഡിഎയ്ക്ക് 65-70 സീറ്റുകള് കുറയുമെന്നാണ് യോഗേന്ദ്ര യാദവിന്റെ വ്യക്തമാക്കുന്നത്. ബിജെപി 300നടുത്ത് സീറ്റുകള് നേടുമെന്ന പ്രശാന്ത് കിഷോറിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു യോഗേന്ദ്രയാദവ്.

dot image
To advertise here,contact us
dot image