അവസാനം കര്ണാടകയില് പ്രതിപക്ഷ നേതാവ്; ആര് അശോകയെ നിയോഗിച്ച് ബിജെപി

മെയ് മാസത്തിലാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.

dot image

ബെംഗളൂരു: കര്ണാടകത്തില് നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാണ്ട് ആറ് മാസത്തിന് ശേഷം പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച് ബിജെപി. മുതിര്ന്ന എംഎല്എ ആര് അശോകിനെയാണ് കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില് ഒരു ദിവസം മുഴുവന് നീണ്ടു നിന്ന യോഗത്തിനൊടുവിലാണ് പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തില് ഒരു പേരിലേക്ക് എത്തിയത്.

ചൗഹാന് പുറത്തേക്ക്? മധ്യപ്രദേശില് ബിജെപി ജയിച്ചാല് പ്രഹ്ളാദ് പട്ടേലിന് മുഖ്യമന്ത്രി സാധ്യത

നിരവധി മുതിര്ന്ന നേതാക്കള് പ്രതിപക്ഷ നേതാവാകാനുള്ള മത്സരത്തില് ഉണ്ടായിരുന്നുവെങ്കിലും മുന് ഉപമുഖ്യമന്ത്രിയും വൊക്കലിഗ വിഭാഗത്തില് നിന്നുള്ള നേതാവുമായ അശോകയ്ക്കാണ് നറുക്ക് വീണത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഏറെ കാര്യങ്ങള് ചെയ്യാനുണ്ട്.

'അതിരുകടന്ന ധാർഷ്ട്യം'; സിന്ധ്യയെക്കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ ബിജെപി

മുന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകന് ബി വൈ വിജയേന്ദ്രയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. അതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുത്തത്.

മെയ് മാസത്തിലാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. 224 അംഗ നിയമസഭയില് 135 സീറ്റുകള് നേടിയാണ് കോണ്ഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 66 സീറ്റുകളാണ് ലഭിച്ചത്. ജെഡിഎസ് 19 സീറ്റുകളും.

മധ്യപ്രദേശിൽ വീണ്ടും ഹിന്ദുത്വ കാർഡിറക്കി ബിജെപി; വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് വി ഡി ശർമ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us