ഉയിര്‍ത്തെഴുന്നേറ്റ് ഓഹരിവിപണി; സെന്‍സെക്സ് 800 പോയിന്റ് മുന്നേറി

ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരിവിപണി തിരിച്ചുവരവിന്റെ പാതയില്‍

dot image

കഴിഞ്ഞ ദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 800ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി 24900 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്ന് മുന്നേറി.

ഇന്ന് പ്രധാനമായും ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സാഹചര്യം അടക്കമുള്ള ഘടകങ്ങളാണ് തിരിച്ചുവരാന്‍ വിപണിക്ക് സഹായകമായത്. ഇന്നലെ കനത്ത ഇടിവ് നേരിട്ട ചെറുകിട, ഇടത്തരം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇന്നലെ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായതാണ് വിപണിക്ക് വിനയായത്. അസംസ്‌കൃത എണ്ണവില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളും വിപണിക്ക് പ്രതികൂലമായി.

ഫാര്‍മ ഓഹരികളാണ് സെക്ടര്‍ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. നിഫ്റ്റി ഫാര്‍മ 1.7 ശതമാനമാണ് മുന്നേറിയത്. ഭാരത് ഇലക്ട്രോണിക്സ്, ബജാജ് ഓട്ടോ, സിപ്ല, സണ്‍ഫാര്‍മ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയ മറ്റുകമ്പനികള്‍.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. 9 പൈസയുടെ നഷ്ടത്തോടെ 85.67ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ ട്രഷറി വരുമാനം വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്.

Content Highlights: in stock market nifty tops 24900 sensex rallies 700

dot image
To advertise here,contact us
dot image