നരേന്ദ്ര മോദിക്കെതിരെ പോസ്റ്റ്; കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

dot image

ന്യൂഡല്ഹി: ഡല്ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്ട്ടി കണ്വീനറുമായ അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് നോട്ടീസ്. പോസ്റ്റില് വ്യാഴാഴ്ച്ച കെജ്രിവാള് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കണം.

ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നവംബര് 10 നാണ് പരാതി നല്കിയത്. അദാനിയെയും മോദിയെയും ചേര്ത്തുള്ള പോസ്റ്റിനെതിരെയാണ് പരാതി നല്കിയത്. മോദിയും കേന്ദ്രസര്ക്കാരും ഗൗതം അദാനിക്ക് വേണ്ടിയാണ് പ്രവര്ത്തിക്കുന്നതെന്നായിരുന്നു ആപ്പിന്റെ എക്സ് പേജിലൂടെ പങ്കുവെച്ചത്.

കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മോദി-അദാനി ബന്ധം ചൂണ്ടിക്കാട്ടി നടത്തിയ പ്രസംഗത്തിനെതിരെയാണ് നോട്ടീസ്. പ്രസംഗത്തില് വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്കകം വിശദീകരണം നല്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image