ഭീകരരുമായുള്ള ഏറ്റുമുട്ടലില് മൂന്ന് സൈനികര് കൊല്ലപ്പെട്ടു

തെക്കന് കാശ്മീരിലെ കുല്ഗാം ജില്ലയിലെ ഹലാന് വനമേഖലയില് നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റമുട്ടലുണ്ടായത്

dot image

കുൽഗാം: ജമ്മു കശ്മീരില് ഭീകകരുമായുണ്ടായ ഏറ്റുമുട്ടലില് മൂന്ന് സൈനികര് കൊല്ലപ്പെട്ടു. തെക്കന് കാശ്മീരിലെ കുല്ഗാം ജില്ലയിലെ ഹലാന് വനമേഖലയില് നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റമുട്ടലുണ്ടായത്. ഈ മേഖലയില് ഭീകരര് ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്ന്നായിരുന്നു സൈന്യം ഇവിടെ തെരച്ചിലിനെത്തിയത്. തെരച്ചിലിനിടയിലാണ് സൈന്യവും ഭീകരരും തമ്മില് ഏറ്റുമുട്ടലുണ്ടായത്.

പരസ്പരമുണ്ടായ വെടിവെയ്പ്പില് മൂന്ന് സൈനികര്ക്ക് പരിക്കേല്ക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികര് മരിച്ചത്. ഭീകരര്ക്കായുള്ള തിരച്ചില് തുടരുകയാണെന്നും സൈനികവൃത്തങ്ങള് ട്വീറ്റിലൂടെ അറിയിച്ചു.

dot image
To advertise here,contact us
dot image