
May 27, 2025
10:54 PM
ബെംഗളൂരു: 2024 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന് പുതിയ പേര്. INDIA (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്നാണ് പുതിയ പേര്. സഖ്യത്തിലെ എല്ലാ കക്ഷികള്‍ക്കും പേര് സ്വീകാര്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
26 കക്ഷികളാണ് ബെംഗളുരൂവിലെ യോഗത്തിനെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ പൊതുനയം രൂപീകരിക്കലാണ് യോഗത്തിലെ പ്രധാന അജണ്ട. INDIA എന്നത് തന്നെയായിരിക്കും പുതിയ പേര് എന്ന് സൂചിപ്പിക്കുന്ന ട്വീറ്റ് കോണ്‍ഗ്രസ് ലോക്സഭാ എംപി മണിക്കം ടാഗോള്‍ പങ്കുവെച്ചു. ഇന്ത്യ വിജയിക്കും എന്നാണ് മണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തത്.
INDIA 🇮🇳 will win
— Manickam Tagore .B🇮🇳✋மாணிக்கம் தாகூர்.ப (@manickamtagore) July 18, 2023
'ചക് ദേ ഇന്ത്യ' എന്ന ട്വീറ്റ് കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രെയിനും പങ്കുവെച്ചു.
Chak De! INDIA
— Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) July 18, 2023