പേരാമ്പ്രയിലെ ജലപ്രതിസന്ധിക്ക് പരിഹാരം; തകരാർ പരിഹരിച്ചു, ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി

ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്

പേരാമ്പ്രയിലെ ജലപ്രതിസന്ധിക്ക് പരിഹാരം; തകരാർ പരിഹരിച്ചു, ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി
perambra pipe issue
dot image

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍ക്കിടെ പൈപ്പ് പൊട്ടിയത് പുനഃസ്ഥാപിച്ചു. വേഗത്തില്‍ നടപടിയെടുത്ത ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് രംഗത്തെത്തി. ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.

നവംബര്‍ 26ന് ഉച്ചയ്ക്ക് 12.30ഓടെയാണ് പേരാമ്പ്രയില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് പ്രദേശത്ത് ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഗുരുതരമായ പ്രശ്‌നം മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പ്രശ്‌നപരിഹാരത്തിന് വേണ്ടി നേരിട്ട് ഇടപെടുകയായിരുന്നു.

permabra pipe issue
പേരാമ്പ്രയില പൈപ്പ് പൊട്ടിയ ദൃശ്യം

കോഴിക്കോട് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയറുടെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെയും നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. പൊതുജനങ്ങളുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു. മന്ത്രിയുടെ ഓഫീസും വാട്ടര്‍ അതോറിറ്റി ചീഫ് ഓഫീസും ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രവര്‍ത്തനപുരോഗതി വിലയിരുത്തി.

കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ ജലവിതരണം തടസപ്പെട്ട സാഹചര്യം പുനസ്ഥാപിക്കാന്‍ കഴിയാത്ത അനാസ്ഥ ഉണ്ടായിരുന്നു. ഇതില്‍ ജലവിഭവ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. തൊട്ടടുത്ത ദിവസമാണ് പേരാമ്പ്രയില്‍ പൈപ്പ് പൊട്ടല്‍ ഉണ്ടായെങ്കിലും കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ സമയോചിതമായ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കുകയായിരുന്നു.

Content Highlights: The damaged Japan drinking water project pipeline in Perambra, Kozhikode, has been successfully repaired, restoring water supply to the affected areas. Minister Mons Joseph praised Water Authority officials for their swift intervention and coordinated efforts

dot image
To advertise here,contact us
dot image