സുപ്രീംകോടതി ഉത്തരവ്; പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരുപ്പരന്‍കുന്‍ട്രത്ത് ദീപം തെളിയിച്ചു

മലയിലേക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുകയാണ്

സുപ്രീംകോടതി ഉത്തരവ്; പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരുപ്പരന്‍കുന്‍ട്രത്ത് ദീപം തെളിയിച്ചു
thiruparakundram
dot image

ചെന്നൈ: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് തിരുപ്പരന്‍കുന്‍ട്രത്ത് വൈകിട്ട് ദീപം തെളിയിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് ഇവിടെ കാര്‍ത്തിക ദീപം തെളിയിക്കുന്നത്. വൈകിട്ട് 5.30 ഓടെയായിരുന്നു വിളക്ക് തെളിയിച്ചത്. സുപ്രീം കോടതി നിയോഗിച്ച റിസീവര്‍മാരുടെ നേതൃത്വത്തിലായിരുന്നു ദീപം തെളിയിക്കല്‍.

ദീപം തെളിയിച്ചതില്‍ മുരുഗ ഭക്തര്‍ ആഷോഷമാണ് സംഘടിപ്പിച്ചത്. പടക്കം പൊട്ടിച്ചു ഭക്തര്‍ സന്തോഷം പങ്കുവച്ചു. അതേസമയം,
അതേസമയം, മലയിലേക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുകയാണ്. 50 പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിയന്ത്രണത്തില്‍ ആരെയൊക്കെ അനുവദിക്കണമെന്ന കാര്യത്തില്‍ പൊലീസിനും സിആര്‍പിഎഫിനും വ്യക്തതയില്ല. ഭക്തര്‍ക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടു. ബിജെപി, ഹിന്ദു മുന്നണി നേതാക്കളും മലയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

thiruparakundram hill
തിരുപ്പരന്‍കുന്‍ട്രം മല

തിരുപ്പരന്‍കുന്‍ട്രത്തെ തര്‍ക്കവിഷയമായ കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കാത്തതില്‍ കോടതി ഉത്തരവ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം ലംഘിച്ചുവെന്ന് സുപ്രീംകോടതി പറഞ്ഞു. രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഉദ്യോഗസ്ഥരും ക്ഷേത്ര ട്രസ്റ്റി ബോര്‍ഡും പ്രവര്‍ത്തിച്ചതെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് നവംബര്‍ 28ന് പൂജാരികളുമായി കൂടിയാലോചിച്ച് ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

എന്നാല്‍, ഈ വര്‍ഷത്തെ ദീപോത്സവം അവസാനിച്ചെങ്കിലും തിരുപ്പരന്‍കുന്‍ട്രത്തെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. 1915 മുതല്‍ തുടരുന്ന ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള അവകാശത്തര്‍ക്കം, മലയുടെ ഉടമസ്ഥാവകാശം, പരമ്പരാഗത ആചാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമപോരാട്ടം ഇനിയും തുടരുകയാണ്. സുപ്രീംകോടതിയുടെ നിലവിലെ ഉത്തരവ് താല്‍ക്കാലിക ക്രമീകരണം മാത്രമാണ്. നിയമപരമായ അന്തിമ പരിഹാരത്തിനായി കാത്തിരിക്കുകയാണ് ഭക്തര്‍.

Content Highlights: Karthiga Deepam was lit at Thiruparankundram hill following a Supreme Court order, marking the first such ceremony in decades. While Murugan devotees celebrated the occasion, confusion over access restrictions and the long-standing religious dispute continue

dot image
To advertise here,contact us
dot image