തിരുവനന്തപുരത്ത് പൈപ്പ് ലൈന്‍ ചോര്‍ച്ച; 25 വാര്‍ഡുകളില്‍ നാല് ദിവസം ജലവിതരണം പൂര്‍ണമായി മുടങ്ങും

മാര്‍ച്ച് 17 വരെയാണ് ജലവിതരണം പൂര്‍ണമായും മുടങ്ങുന്നത്

തിരുവനന്തപുരത്ത് പൈപ്പ് ലൈന്‍ ചോര്‍ച്ച; 25 വാര്‍ഡുകളില്‍ നാല് ദിവസം ജലവിതരണം പൂര്‍ണമായി മുടങ്ങും
dot image

തിരുവനന്തപുരം: അമ്പലമുക്ക് ഭാഗത്ത് പൈപ്പ് ലൈന്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന്
25 വാര്‍ഡുകളില്‍ നാല് ദിവസം ജലവിതരണം പൂര്‍ണമായി മുടങ്ങും. ഇന്നുമുതല്‍ മാര്‍ച്ച് 17 വരെയാണ് ജലവിതരണം പൂര്‍ണമായും മുടങ്ങുന്നത്. മാര്‍ച്ച് 23 വരെ ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടുക്കോണം, സൈനിക് സ്‌കൂള്‍, ചെങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ട്കടവ്, ആക്കുളം, കുളത്തൂര്‍,അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്,പട്ടം ഉള്ളൂര്‍, മുട്ടട വാര്‍ഡുകളിലാണ് ജലവിതരണം മുടങ്ങുന്നത്.

Content Highlights: Water supply to 25 wards to be completely disrupted for four days due to pipeline leak in Ambalamukku area

dot image
To advertise here,contact us
dot image