

തിരുവനന്തപുരം: അംഗീകരമില്ലാത്ത സൗന്ദര്യവർധകവസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് എന്നന്നേക്കുമായി റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു.
മംഗലാപുരം - കാസർകോട് കേന്ദ്രീകരിച്ചാണ് ഇത്തരം വസ്തുക്കൾ സംസ്ഥാനത്ത് ഓൺലൈനായി വിറ്റഴിക്കുന്നത്. വൃക്ക, കരൾ, ഞരമ്പ് സംബന്ധമായ രോഗങ്ങൾക്കും സ്കിൻ ക്യാൻസറിനും ഇത്തരം വസ്തുക്കൾ കാരണമാകുന്നതായി ഡോക്ടർമാർ പറഞ്ഞു. പാക്കിസ്ഥാൻ വഴിയെത്തുന്ന ഇത്തരം വസ്തുക്കളിൽ നിർമ്മാതാക്കളുടെ പേര്, നിർമ്മാണ തീയതി, കാലാവധി എന്നിയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യം, ഗുളികകൾ, ഓയിൽമെൻ്റ്, തൈലം, എന്നിവ വ്യാജമായി വിറ്റവഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളില്‍ ഹാനികരമായ വസ്തുക്കള്‍ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ആണ് പിടിച്ചെടുത്തത്.
ഓപ്പറേഷന് സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ ആണ് മെര്‍ക്കുറി അടക്കം ശരീരത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ അംശം കണ്ടെത്തിയത്. കോസ്മെറ്റിക്സ് റൂള്‍സ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വ്ലോഗർമാക്കെതിരെയും കർശന നടപടിയിടുക്കാനും നിർദ്ദേശമുണ്ട്. ഇത്തരം വസ്തുക്കൾ അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മാത്രമേ വാങ്ങി ഉപയോഗിക്കാവൂയെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
ഇന്നലെയാണ് തുടര്‍ച്ചയായ ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി പരാതി ഉയര്‍ന്നത്. ക്രീമിലെ അമിത മെര്‍ക്കുറി കാരണം ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേത് ആയിരുന്നു കണ്ടെത്തല്‍. വിദഗ്ധ ചികിത്സയില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Content Highlights: Kerala Health Department orders statewide inspections against unapproved cosmetics and protein supplements. Minister K. Muraleedharan warns of permanent licence cancellation and legal action.