'ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ UDFനെ തോല്‍പ്പിക്കാന്‍ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ശ്രമിച്ചു'

പാണക്കാട് കുടുംബത്തിനെതിരെയും ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്നും ആക്ഷേപമുണ്ട്

'ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ UDFനെ തോല്‍പ്പിക്കാന്‍ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ശ്രമിച്ചു'
dot image

മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ല പ്രസിഡന്റ് കുട്ടി ഹസ്സന്‍ ദാരിമിയുടെ പ്രസംഗം വിവാദത്തില്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ശ്രമിച്ചെന്നാണ് ആരോപണം. എസ്‌കെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപിഎം അഷ്‌റഫിനെതിരെയാണ് ഗുരുതര ആരോപണം. ഒപിഎം അഷ്‌റഫ് തിരൂരില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിച്ചതായി കുട്ടി ഹസ്സന്‍ ദാരി ആരോപിച്ചു. പാണക്കാട് കുടുംബത്തിനെതിരെയും ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്നും ആക്ഷേപമുണ്ട്.

സമസ്തയുള്ളില്‍ ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധ വിഭാഗവും തമ്മിലുള്ള മത്സരം മുറുകിയിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം അത് കൂടുതല്‍ ശക്തമായിരിക്കുകയാണ്. സമസ്ത പുറത്താക്കിയ മുസ്തഫല്‍ ഫൈസിയെ പോലുള്ളവരെ വഖഫ് ബോര്‍ഡില്‍ നിയമിച്ച് ലീഗ് വിരുദ്ധ വിഭാഗത്തെ സര്‍ക്കാര്‍ തന്നെ വെല്ലുവിളിക്കുന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് ലീഗ് അനുകൂല നേതാവായ കുട്ടി ഹസ്സന്‍ ദാരി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ രംഗത്തെത്തിയത്.

സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ലീഗിനെ താഴെയിറക്കാന്‍ പലകുറി ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി ഹസ്സന്‍ ദാരിമി ആഞ്ഞടിച്ചു. പാണക്കാട് തങ്ങളെ അപമാനിക്കാനാണ് ചിലരുടെ ശ്രമം. യുഡിഎഫിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ പോലും ശ്രമം നടന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ സമദാനിയെ തോല്‍പ്പിക്കുന്നതിനായി എസ്‌കെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപിഎം അഷ്‌റഫ് തിരൂരില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിച്ചുവെന്നും കുട്ടി ഹസ്സന്‍ ദാരിമി ആരോപിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ഇതിന് ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലീഗിനെതിരെ പ്രവര്‍ത്തിച്ചു. ആ നീക്കവും ഫലം കണ്ടില്ലെന്നും കുട്ടി ഹസ്സന്‍ ദാരിമി ചൂണ്ടിക്കാട്ടി. അതേസമയം ആരോപണങ്ങള്‍ ശരിയാണെന്ന് കുട്ടി ഹസ്സന്‍ ദാരിമി തെളിയിക്കണമെന്ന് ഒപിഎം അഷ്‌റഫ് അടക്കം ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ച് വെറുതെയങ്ങ് കടന്നുകളയരുതെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Content Highlights- Kutty Hassan Darimi alleged that a faction within Samastha opposed to the Indian Union Muslim League attempted to defeat the UDF in the Ponnani constituency during the Lok Sabha election.

dot image
To advertise here,contact us
dot image