വിദ്യാഭ്യാസ വകുപ്പില്‍ വീണ്ടും സംഘപരിവാര്‍ നിയമനം; ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന്

ഇതാദ്യമായാണ് ബിജെപി അധ്യാപക സംഘടനാ പ്രതിനിധി ഫൗണ്ടേഷനില്‍ അംഗമാകുന്നത്

വിദ്യാഭ്യാസ വകുപ്പില്‍ വീണ്ടും സംഘപരിവാര്‍ നിയമനം; ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന്
dot image

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ വീണ്ടും സംഘപരിവാര്‍ നിയമനം. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളുടെ സംഘത്തിലാണ് സംഘപരിവാര്‍ അധ്യാപക സംഘടനാ നേതാവിനെ നിയമിച്ചത്. ഇതാദ്യമായാണ് ബിജെപി അധ്യാപക സംഘടനാ പ്രതിനിധി ഫൗണ്ടേഷനില്‍ അംഗമാകുന്നത്. എല്‍ഡിഎഫ് കാലത്ത് അഞ്ചുപേരില്‍ ഒരാള്‍ യുഡിഎഫ് അധ്യാപക സംഘടനാ പ്രതിനിധിയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

മുസ്ലിം ലീഗ് ഭരിക്കുന്ന വകുപ്പിലാണ് സംഘപരിവാര്‍ നിയമനമെന്നതാണ് ശ്രദ്ധേയം. ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനെയാണ് നിയമിച്ചിരിക്കുന്നത്. ഇതാദ്യമായാണ് അധ്യാപക പരിഷത്ത് ഭാരവാഹിയെ നിയമിക്കുന്നത്.

എല്‍ഡിഎഫ് കാലത്ത് അഞ്ചുപേരില്‍ ഒരാള്‍ യുഡിഎഫ് അധ്യാപക സംഘടന പ്രതിനിധിയായിരുന്നു. നേരത്തെ യുഡിഎഫ് ഭരണ കാലത്ത് ഒരാള്‍ ഇടത് അധ്യാപക സംഘടന പ്രതിനിധിയുമായിരുന്നു. ഇതാദ്യമായാണ് ബിജെപി അധ്യാപക സംഘടനാ പ്രതിനിധി അംഗമാകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ കരിക്കുലം കമ്മിറ്റിയിലും ആദ്യമായി ബിജെപി പ്രതിനിധിയെ ഉള്‍പ്പെടുത്തിയിരുന്നു.

Content Highlights: A leader of a Sangh Parivar-affiliated teachers’ organisation has reportedly been appointed to the group of five non-official members of the National Teachers Welfare Foundation

dot image
To advertise here,contact us
dot image