

ഫുജൈറയില്‍ വന്‍ വാഹനാപകടം. ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് റോഡിലാണ് അപകടം. നിരവധി പേര് മരിച്ചതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും ഫുജൈറ പൊലീസ് അറിയിച്ചു. കൃത്യമായ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. ഒരു ട്രക്കും നിരവധി മറ്റ് വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
അപകടം നടന്ന ഉടന്‍ തന്നെ പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് എന്നിവിടങ്ങളിലെ പ്രത്യേക സംഘം സംഭവസ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. അപകടത്തിന്റെ കാരണവും സാഹചര്യവും അറിയാനുള്ള അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബത്തോട് ജനറല്‍ കമാന്‍ഡ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖപ്പെടട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഡ്രൈവര്‍മാരും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും സ്പീഡ് പരിധികള്‍ പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ ഒരു ദൂരം പങ്കിട്ട് ഓടിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Content Highlights: A major traffic incident occurred on Sheikh Khalifa Bin Zayed Road in Fujairah. Fujairah Police confirmed that several people were passed away and many others sustained injuries in the accident