മുടി മുറിച്ചപ്പോള്‍ കണ്ണീരൊഴുക്കിയവർക്ക് ഇപ്പോഴെന്തേ കണ്ണീരില്ലേ; മുഖ്യമന്ത്രിക്ക് കണ്ണീർദാന ക്യാമ്പുമായി CJP

നേരത്തെ വളര്‍മതി മുടി മുറിച്ചപ്പോള്‍ കണ്ണീരൊഴുക്കിയവര്‍ക്ക് സമരപ്പന്തല്‍ പൊളിച്ചപ്പോള്‍ കണ്ണീരില്ലാതായോ എന്ന് പരിഹാസപൂര്‍വം ചോദിച്ചുകൊണ്ട് കണ്ണീര്‍ദാന ക്യാമ്പ് സംഘടിപ്പിക്കാനാണ് സിജെപി ഒരുങ്ങുന്നത്.

മുടി മുറിച്ചപ്പോള്‍ കണ്ണീരൊഴുക്കിയവർക്ക് ഇപ്പോഴെന്തേ കണ്ണീരില്ലേ; മുഖ്യമന്ത്രിക്ക് കണ്ണീർദാന ക്യാമ്പുമായി CJP
dot image

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ടുകൊണ്ട് സമരം സംഘടിപ്പിക്കുന്ന എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിജെപി. മുഖ്യമന്ത്രിക്കെതിരെ പരിഹാസം നിറഞ്ഞ പ്രതിഷേധവുമായാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ വളര്‍മതി മുടി മുറിച്ചപ്പോള്‍ കണ്ണീരൊഴുക്കിയവര്‍ക്ക് സമരപ്പന്തല്‍ പൊളിച്ചപ്പോള്‍ കണ്ണീരില്ലാതായോ എന്ന് പരിഹാസപൂര്‍വം ചോദിച്ചുകൊണ്ട് കണ്ണീര്‍ദാന ക്യാമ്പ് സംഘടിപ്പിക്കാനാണ് സിജെപി ഒരുങ്ങുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സിജെപി പ്രതിഷേധം പ്രഖ്യാപിച്ചത്.

'മുഖ്യമന്ത്രിക്ക് കണ്ണീര്‍ ക്ഷാമമോ? പേടിക്കേണ്ട, ഞങ്ങളുണ്ട്! മുടി മുറിച്ചപ്പോള്‍ കണ്ണീരൊഴുക്കിയവര്‍ക്ക്, സമരപ്പന്തല്‍ പൊളിച്ചപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പോലും കിട്ടിയില്ലേ? അതോ കണ്ണീര്‍ സ്റ്റോക്ക് തീര്‍ന്നുപോയോ? വിഷമിക്കേണ്ട സിഎം! സിജെപി കേരളം കേരളം കണ്ണീര്‍ സംഭാവന ചെയ്യാന്‍ തയ്യാറാണ്! നിങ്ങളുടെ കണ്ണീര്‍ പാഴാക്കേണ്ട… മുഖ്യമന്ത്രിക്ക് ദാനം ചെയ്യൂ! ഒരു തുള്ളി കണ്ണീര്‍, അധികാരികള്‍ക്കൊരു ഓര്‍മപ്പെടുത്തല്‍! വരൂ… കണ്ണീര്‍ ദാന ക്യാമ്പയിനില്‍ പങ്കാളികളാകൂ. നിങ്ങളുടെ സുഹൃത്തുക്കളെയും ക്ഷണിക്കൂ!'

സിജെപി പോസ്റ്റില്‍ പറയുന്നു

Also Read:

എല്‍പിഎസ്ടി സമരക്കാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുമെന്ന് സിജെപി കേരള ഘടകം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഓരോ ദിവസവും ഓരോ തരത്തിലുള്ള പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എല്‍പിഎസ്ടി സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കണമെന്നും അവര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

പൊലീസ് സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നു

സമരക്കാരുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിച്ചിരുന്നു. എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയത് സര്‍ക്കാരിന്റെ അസഹിഷ്ണുതയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സമാധാനപരമായി സമരം ചെയ്യുന്നവരെ ബലപ്രയോഗത്തിലൂടെ നേരിടുകയാണ് സര്‍ക്കാര്‍. വളര്‍മതി മുടി മുറിച്ചപ്പോള്‍ കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോള്‍ അതിക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ഓരോ പൗരനും ജനാധിപത്യം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവര്‍ത്തിക്കാമെന്ന വി ഡി സതീശന്റേയും യുഡിഎഫിന്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയര്‍ന്ന് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:

അതേസമയം, അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡറും സമരനേതാവുമായ എസ്. വളര്‍മതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയ വളര്‍മതി ഇന്ന് വീണ്ടും സമരപ്പന്തലിലെത്തി പ്രതിഷേധം തുടരുകയാണ്. ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമരം ശക്തമായി തുടരുമെന്ന് അവര്‍ വ്യക്തമാക്കിയത്.

എയ്ഡഡ് മേഖലയ്ക്ക് നിയമനങ്ങള്‍ നടത്തുമ്പോള്‍ മാത്രമാണ് സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാകുന്നതെന്നും അതുകൊണ്ടാണ് വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും വളര്‍മതി ആരോപിച്ചു. ഡിവിഷനുകള്‍ കുറയുന്നിടങ്ങളില്‍ മാത്രം അനുപാതം കുറച്ചാല്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ല. ഡിവിഷനുകള്‍ കുറയാതിരുന്നാല്‍ എത്ര നിയമനങ്ങള്‍ നടത്തേണ്ടിവരുമോ അത്രയും നിയമനങ്ങള്‍ മാത്രമേ ഈ സാഹചര്യത്തിലും വേണ്ടിവരൂ. ഇക്കാര്യം സര്‍ക്കാരിന് അറിയാത്തതല്ലെന്നും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വളര്‍മതി പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ക്ക് വഴങ്ങില്ലെന്നും സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

Content Highlight: CJP announces a satirical tear donation camp, questioning the government's response to the demolition of the LPST rank holders' protest tent.

dot image
To advertise here,contact us
dot image