'സ്വാശ്രയ ഓട്ടോണമസ് കോളേജുകളിൽ പുതിയ കോഴ്സ് തുടങ്ങാൻ സർക്കാരിൻ്റെ അനുമതി തേടുന്ന സാഹചര്യം കേരളത്തിൽ മാത്രമാണ്'

സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത കോഴ്‌സില്‍ എന്ത് അഴിമതി നടക്കാനാണെന്നും മന്ത്രി

'സ്വാശ്രയ ഓട്ടോണമസ് കോളേജുകളിൽ പുതിയ കോഴ്സ് തുടങ്ങാൻ സർക്കാരിൻ്റെ അനുമതി തേടുന്ന സാഹചര്യം കേരളത്തിൽ മാത്രമാണ്'
dot image

കൊച്ചി: എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ ഇനി യഥേഷ്ടം സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സ്വാശ്രയ ഓട്ടോണമസ് കോളേജുകളില്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ട സാഹചര്യം കേരളത്തില്‍ മാത്രമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെടുന്നത് കൊണ്ടാണ് കോഴ്‌സുകള്‍ തുടങ്ങാന്‍ കാലതാമസമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത് അക്കാദമിക് തത്വത്തെ തന്നെ അട്ടിമറിക്കുകയാണ്. അതിനാലാണ് സര്‍ക്കാരിന്റെ അനുമതിക്ക് പകരം യൂണിവേഴ്‌സിറ്റിയുടെ അനുമതി മതിയെന്ന് തീരുമാനിച്ചത്. ഈ തീരുമാനം അക്കാദമിക് ഓട്ടോണമി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത കോഴ്‌സില്‍ എന്ത് അഴിമതി നടക്കാനാണ്. മുമ്പ് അഴിമതി വാങ്ങി ശീലമുള്ളതുകൊണ്ടാണ് ചിലര്‍ക്ക് അങ്ങനെ തോന്നുന്നത്. സര്‍ക്കാര്‍ കോളജുകള്‍ക്ക് ബാധകമല്ല ഈ തീരുമാനം ബാധകമല്ല. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സര്‍ക്കാര്‍ / എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. പിന്തിരിപ്പന്‍ വാദങ്ങള്‍ അക്കാദമിക് ഓട്ടോണമി എന്ന തത്വത്തെ അട്ടിമറിക്കാനാണ്. ഓട്ടോണമസ് പദവി നല്‍കുന്നത് അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ്. യുജിസി ഗൈഡ് ലൈനിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തത്. വിദ്യാര്‍ത്ഥികളെ സംസ്ഥാനത്ത് പിടിച്ചു നിര്‍ത്തുകയാണ് ലക്ഷ്യം. കോഴ്‌സുകള്‍ റീസ്ട്രക്ചര്‍ ചെയ്യുന്നതിന്റെ മാനദണ്ഡങ്ങള്‍ ഉടന്‍ വരും. കണ്‍വന്‍ഷണല്‍ കോഴ്‌സുകളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുണ്ടാകും. മെറിറ്റ് സീറ്റിലും സംവരണ തത്വങ്ങളിലും മാറ്റമില്ല', റോജി എം ജോണ്‍ പറഞ്ഞു.

എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ ഇനി യഥേഷ്ടം സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. ഓട്ടോണമസ് കോളേജുകള്‍ക്ക് സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ അനുമതി കൂടാതെ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സ്വയംഭരണ മാനേജ്‌മെന്റുകള്‍ക്ക് പച്ചക്കൊടി നല്‍കുന്നതാണ് പുതിയ ഉത്തരവ്. പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ ഇനിമുതല്‍ എന്‍ഒസി ആവശ്യമില്ല. സര്‍ക്കാരിനെ അറിയിച്ചാല്‍ മതി എന്നാണ് പുതിയ വ്യവസ്ഥ.

Content Highlights: Higher Education Minister Roji M. John has responded to the decision allowing aided autonomous colleges to start self-financing courses without restrictions.

dot image
To advertise here,contact us
dot image